AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dating App Scam: ഡേറ്റിങ് ആപ്പ് വഴി തട്ടിപ്പ്; 21 പേരടങ്ങിയ സംഘം പിടിയില്‍

Dating App Scam Gang Arrested: 21 പേരടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്. 26 കാരനായ യുവാവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്ധേരിയിലെ ഒരു ലോണ്‍ റിക്കവറി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

Dating App Scam: ഡേറ്റിങ് ആപ്പ് വഴി തട്ടിപ്പ്; 21 പേരടങ്ങിയ സംഘം പിടിയില്‍
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Getty Images
shiji-mk
Shiji M K | Published: 08 Jul 2025 07:18 AM

മുംബൈ: ഡേറ്റിങ് ആപ്പിലൂടെ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. ആപ്പ് വഴി പരിചയത്തിലാകുന്നവരെ ഹോട്ടലുകളില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്. പരിചയത്തിലാകുന്നവരുമായി കറങ്ങാന്‍ പോകുകയും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഉയര്‍ന്ന തുകയുടെ ബില്ല് നല്‍കിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

21 പേരടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്. 26 കാരനായ യുവാവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്ധേരിയിലെ ഒരു ലോണ്‍ റിക്കവറി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. ഡേറ്റിങ് ആപ്പ് വഴി ദിശ ശര്‍മ എന്ന സ്ത്രീയുമായി യുവാവ് പരിചയത്തിലായിരുന്നു.

ഇവരോടൊപ്പം കറങ്ങാന്‍ പോയപ്പോള്‍ ബോറിവ്‌ലിയിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് ശേഷം 35,000 രൂപയുടെ ബില്ലായിരുന്നു വെയിറ്റര്‍ നല്‍കിയത്. ഇത്രയും വലിയ സംഖ്യ ബില്ലായി വന്നത് കണ്ട് യുവാവിന് സംശയം തോന്നി. ചോദിച്ചപ്പോള്‍ 30,000 ആക്കി തുക കുറച്ചു.

ഇരുവരും തമ്മില്‍ ഇതേകുറിച്ച് സംസാരമുണ്ടായതോടെ ദിശ ഇടപെടുകയും പകുതി താന്‍ നല്‍കാമെന്ന് പറഞ്ഞ് 15,000 രൂപ യുവാവിനെ കൊണ്ട് കൊടുപ്പിച്ചു. എന്നാല്‍ വെയിറ്റര്‍ നല്‍കിയ ക്യുആര്‍ കോഡ് ഹോട്ടലിന്റേത് ആയിരുന്നില്ല. മുഹമ്മദ് താലിബ് എന്ന വ്യക്തിയ്ക്കായിരുന്നു പണം പോയത്.

സംശയം തോന്നിയ യുവാവ് പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്ന് മനസിലായി. ദിശയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നവി മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് സംഘത്തെ കണ്ടെത്തുകയായിരുന്നു.

Also Read: Bihar Witchcraft: മന്ത്രവാദം; ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു, സംഭവം ബിഹാറിൽ

ഡേറ്റിങ് ആപ്പുകള്‍ വഴി പുരുഷന്മാരെയായിരുന്നു സംഘം ലക്ഷ്യം വെച്ചിരുന്നത്. നിരവധിയാളുകളില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അഞ്ച് സ്ത്രീകളും 15 പുരുഷന്മാരുമാണ് അറസ്റ്റിലായത്.