AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India-Pakistan Conflict: ഡല്‍ഹിയില്‍ നിർണായക നീക്കം; അടിയന്തര യോഗം വിളിച്ച് പ്രതിരോധമന്ത്രി

Rajnath Singh Calls Emergency Meeting: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഉന്നതല യോ​ഗം വിളിച്ചത്. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.

India-Pakistan Conflict: ഡല്‍ഹിയില്‍ നിർണായക നീക്കം; അടിയന്തര യോഗം വിളിച്ച് പ്രതിരോധമന്ത്രി
Union Ministers Rajnath Singh,Image Credit source: PTI
Sarika KP
Sarika KP | Updated On: 09 May 2025 | 08:33 AM

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് നിർണായക നീക്കം. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോണ്‍ മിസൈൽ ആക്രമണങ്ങളെ ശക്തമായി ഇന്ത്യൻ സൈന്യം പ്രതിരോധിച്ചതിനു പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഉന്നതല യോ​ഗം വിളിച്ചത്. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.

യോ​ഗത്തിൽ അതിർത്തിയിലെ നിലവിലെ സാഹചര്യം, പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾ, ഇന്ത്യ നല്‍കിയ തിരിച്ചടി എന്നീവ വിശകലനം ചെയ്യും. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. നിലവിലെ സ്ഥിതി​ഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

Also Read:ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

അതേസമയം ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം ഉണ്ടായി. അതിർ‌ത്തി ലക്ഷ്യമിട്ട്  പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം പ്രതിരോധിച്ചു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട് ഏർപ്പാടാക്കി. പല പ്രദേശങ്ങളിലും അപായ സൈറൺ മുഴങ്ങി. പാകിസ്ഥാൻ ആക്രമണത്തിൽ ഉറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.