AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Tensions: ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Airports Shut in India: ഇതുവരെ 24 വിമാനത്താവളങ്ങളാണ് സാധാരണ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഈ നടപടി.

India Pakistan Tensions: ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
Indira Gandhi International (igi) Airport, In New Delhi,Image Credit source: PTI
Sarika KP
Sarika KP | Published: 09 May 2025 | 06:28 AM

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിമാനത്താവളങ്ങൾ‌ അടച്ചിട്ടു. ഇതുവരെ 24 വിമാനത്താവളങ്ങളാണ് സാധാരണ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഈ നടപടി.

ഇന്ത്യയിൽ അടച്ച വിമാനത്താവളങ്ങൾ

ചണ്ഡിഗഢ്
ശ്രീനഗർ
അമൃത്സർ
ലുധിയാന
ഭുന്തർ
കിഷൻഗഢ്
പാട്യാല
ഷിംല
കാംഗ്ര-ഗഗ്ഗൽ
ബഠിൻഡ
ജയ്സാൽമീർ
ജോധ്പൂർ
ബിക്കാനീർ
ഹൽവാര
പത്താൻകോട്ട്
ജമ്മു
ലേ
മുന്ദ്ര
ജാംനഗർ
ഹിരാസ (രാജ്കോട്ട്)
പോർബന്തർ
കേശോദ്
കാണ്ഡ്ല
ഭുജ്

Also Read:അതിർത്തിയിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സൈന്യം

കഴിഞ്ഞ ദിവസം ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം ചെറുക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചു. ഇതിനു ശേഷം പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരം പുറത്തിവിട്ടിരുന്നു. ഇതിനെത്തുടർന്ന് പല നഗരങ്ങളിലും വൈദ്യുതി നിലച്ചു. വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.