Delhi Assembly Election 2025: ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Delhi Assembly Election 2025: നാളെ രാവിലെ ഏഴ് മണി മുതൽ പോളിങ്ങ് ആരംഭിക്കും. വോട്ടെടുപ്പ് കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്.

Delhi Assembly Election 2025: ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
Published: 

04 Feb 2025 | 08:23 AM

ഡൽഹി: ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. എഴുപത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ വോട്ടർമാരെ നേരിൽ കണ്ട് അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. നാളെ രാവിലെ ഏഴ് മണി മുതൽ പോളിങ്ങ് ആരംഭിക്കും. വോട്ടെടുപ്പ് കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി എട്ടിനാണ് പ്രഖ്യാപിക്കുന്നത്.

തുടർച്ചയായി വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണയും അനായാസ വിജയം കൈവരിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ്. എന്നാൽ ബിജെപിയിൽ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ ഉണ്ടാകുന്നത്. മദ്യ നയ അഴിമതി, കു‍ടിവെള്ളത്തില്‍ വിഷം, കെജ്‌രിവാളിന്റെ വസതി മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ടാണ് ബിജെപി ഉയർത്തുന്നത്. അതേസമയം കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും ഇത്തവണ കളത്തിൽ സജീവമായിട്ടുണ്ട്. രാഹുലിനെയും പ്രയങ്കയും മുൻനിർത്തികൊണ്ട് ശക്തമായി തിരിച്ചുവരവിനൊരുങ്ങാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ്.

Also Read: ഡൽഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകൾക്ക് നിയന്ത്രണം, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. അരവിന്ദ് കെജ്രിവാളിനെ മുന്നില്‍ നിര്‍ത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി. ആളുകളെ ഭീഷണിപ്പെടുത്തി ബിജെപി പാർട്ടിയിൽ ചേർക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ