Delhi non-BS6 vehicle ban: നവംബര്‍ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം; എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനമില്ല

Delhi winter pollution rules: ബിഎസ്‌-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതുമായ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നവംബര്‍ ഒന്ന് മുതല്‍ വിലക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് സമീപപ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദിവസേന ഡല്‍ഹിയിലേക്ക് ദിവസേന സഞ്ചരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

Delhi non-BS6 vehicle ban: നവംബര്‍ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം; എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനമില്ല

പ്രതീകാത്മക ചിത്രം

Published: 

26 Oct 2026 | 07:42 AM

ന്യൂഡല്‍ഹി: വായുമലിനീകരണം ചെറുക്കുന്നതിന്റെ ഭാഗമായി ബിഎസ്‌-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതുമായ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നവംബര്‍ ഒന്ന് മുതല്‍ വിലക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് സമീപപ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദിവസേന ഡല്‍ഹിയിലേക്ക് ദിവസേന സഞ്ചരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഡൽഹിയിലെ ശൈത്യകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണം അടുത്ത ഫെബ്രുവരി വരെ തുടരും.

ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലായി ബിഎസ്‌-VI മാനദണ്ഡങ്ങൾക്ക് താഴെയുള്ള 10 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാമിലും ഫരീദാബാദിലുമായി ഏകദേശം രണ്ട് ലക്ഷത്തോളം വാഹനങ്ങൾ ബിഎസ്‌-VI മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ്. ഇവയിൽ 70 ശതമാനത്തോളം ബിഎസ്-III, ബിഎസ്-IV വാഹനങ്ങളാണ്. ഹരിയാനയിലെ ഈ രണ്ട് ജില്ലകളിലുമായി നിശ്ചിത മാനദണ്ഡത്തിന് താഴെയുള്ള അരലക്ഷത്തോളം വാണിജ്യ വാഹനങ്ങളുമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊട്ടടുത്തുള്ള ഉത്തർപ്രദേശിൽ ഈ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി ബിഎസ്‌-VI മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് ലക്ഷത്തിലധികം വാഹനങ്ങളുണ്ട്. ഇതിൽ പകുതിയിലധികവും ബിഎസ്‌-IV വാഹനങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും പെട്രോൾ കാറുകളാണ്. ഗാസിയാബാദിൽ ഇത്തരത്തിലുള്ള ഏകദേശം നാല് ലക്ഷം വാഹനങ്ങളുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആരൊയൊക്കെ ബാധിക്കും?

ജോലിക്കായോ ബിസിനസ് ആവശ്യങ്ങൾക്കായോ ഡൽഹിയിലേക്ക് വരുന്നവരെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചേക്കാം. എന്നാൽ കണക്കാക്കപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളും ഈ നിരോധനത്തിന്റെ പരിധിയിൽ വരില്ല.സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിശമന വാഹനങ്ങൾ, അവശ്യ സേവന വിഭാഗത്തിൽപ്പെട്ട പ്രത്യേക വാഹനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുണ്ട്.

Also Read: Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ

ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്തി തടയാനുള്ള ഒരുക്കങ്ങൾ അതിര്‍ത്തികളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പ്രധാന പാതകളിലും സ്ഥാപിച്ചിട്ടുള്ള, എഐ അധിഷ്ഠിത ‘ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ’ ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യും. പരിശോധനയ്ക്കായി വാഹനങ്ങളെ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് വഴിയുള്ള പ്രവേശന കവാടങ്ങളിൽ നേരിട്ടുള്ള പരിശോധനകളും ശക്തമാക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

English Summary

Delhi is banning non-BS-VI vehicles registered outside the city starting November 1. The ban aims to curb severe winter air pollution in the capital. Over 10 lakh non-compliant vehicles in neighboring NCR cities will be affected. Electric vehicles, CNG cars, and essential emergency services are exempt from the rule.

Loading...
Unable to load recommendations.
Follow Us
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ