Delhi Blast: ഡൽഹിയിൽ സംഭവിച്ചതെന്ത്? പരിക്കേറ്റവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ ക്ഷതമോ ഇല്ലെന്ന് പൊലീസ്

Delhi Bomb Blast, Police Investigation: ഫൊറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നദീം ഖാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർചെയ്തതെന്നും കണ്ടെത്തി.

Delhi Blast: ഡൽഹിയിൽ സംഭവിച്ചതെന്ത്? പരിക്കേറ്റവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ ക്ഷതമോ ഇല്ലെന്ന് പൊലീസ്

Delhi Blast

Updated On: 

11 Nov 2025 | 08:20 AM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പരിക്കേറ്റവരുടെ ശരീരഭാ​ഗങ്ങളിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ബോംബ് സ്ഫോടനത്തിൽ ഇത് അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി പോലീസിന് പുറമേ ഫൊറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നദീം ഖാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർചെയ്തതെന്നും കണ്ടെത്തി.

ഇന്നലെ വൈകുന്നേരമായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഒമ്പത് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോ​ഗിക വിവരം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ച കാർ എത്തിയത് ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നാണെന്നും തിരിച്ചറിഞ്ഞു. ഹരിയാന സ്വദേശിയുടെ പേരിലാണ് രജിസ്ട്രേഷൻ എങ്കിലും താൻ വാഹനം പുൽവാമ സ്വദേശിക്ക് മറിച്ചുവിറ്റു എന്നാണ് ഇയാൾ പറയുന്നത്.

ALSO READ: ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ എത്തിയത് കശ്മീരിലെ പുൽവാമയിൽ നിന്ന്; ഉടമയുടെ വിവരങ്ങൾ പുറത്ത്

സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 30ന് പാകിസ്ഥാിനലെ ലഷ്കർ കമാൻഡർ സൈഫുള്ള സെയ്ഫ് പുറത്തിറക്കിയ വിഡിയോ മുൻനിർത്തിയാണ് ഭീകരാക്രമണ സാധ്യത സംശയിക്കുന്നത്. ലഷ്കർ തലവൻ ഹാഫീസ് സയീദ് വെറുതെ ഇരിക്കുകയല്ലെന്നും, ബംഗ്ലാദേശ് വഴി ഇന്ത്യയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്നും ആയിരുന്നു വിഡിയോയിൽ സെയ്ഫ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ