Excise Policy Case: കെജ്‌രിവാൾ ജയിലിൽ തുടരും: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

Excise Policy Case Update: കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ കോടതി പരി​ഗണിക്കും

Excise Policy Case: കെജ്‌രിവാൾ ജയിലിൽ തുടരും: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി
Published: 

05 Jun 2024 | 06:52 PM

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളി കോടതി. ഡൽഹി റൗസ്‌ അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യപ്പെട്ടത്.

എന്നാൽ അപേക്ഷ തള്ളിയ കോടതി കെജ്‌രിവാളിൻ്റെ വൈദ്യപരിശോധന നടത്താൻ അധികൃതരോട് നിർദേശിച്ചു. കൂടാതെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ തുടരേണ്ടിവരും. അതേസമയം, കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ കോടതി പരി​ഗണിക്കും.

ALSO READ: എക്സിറ്റ് പോൾ കള്ളം; കെജരിവാൾ ജയിലിൽ തിരിച്ചെത്തി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂൺ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും രജിസ്ട്രി സ്വീകരിച്ചിരുന്നില്ല.

സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയായ റൗസ്‌ അവന്യൂ കോടതിയിലെത്തിയത്.

എന്നാൽ, ഹർജി പരി​ഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂൺ രണ്ടിനുതന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. മാർച്ച് 21ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്