Narendra Modi: ‘വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ഡൽഹി നിര്‍ണായക പങ്കുവഹിക്കും’; ചരിത്ര വിജയത്തിന് പിന്നാലെ മോദി

Delhi Will Play Prime Role in Viksit Bharat Says PM Modi: ഡൽഹിയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഗ്യാരണ്ടി നൽകുന്നുവെന്ന് മോദി പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

Narendra Modi: വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ഡൽഹി നിര്‍ണായക പങ്കുവഹിക്കും; ചരിത്ര വിജയത്തിന് പിന്നാലെ മോദി

നരേന്ദ്രമോദി

Updated On: 

08 Feb 2025 | 03:58 PM

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ തറപറ്റിച്ച് ചരിത്ര വിജയം നേടി ബിജെപി. വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലുത് ജനശക്തി ആണെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡൽഹിക്ക് സല്യൂട്ട് എന്നും മോദി പറഞ്ഞു. എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. കേന്ദ്രത്തിന്റെ നല്ല ഭരണത്തിന്റെ ഫലം ആണിതെന്നും, വികസനം വിജയിച്ചിരിക്കുന്നു എന്നും മോദി കുറിച്ചു.

ഡൽഹിയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഗ്യാരണ്ടി നൽകുന്നുവെന്ന് മോദി പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഡൽഹിക്കായുള്ള പ്രവര്‍ത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ബിജെപി നിലകൊള്ളുമെന്നും മോദി പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ഡല്‍ഹി ജനത; ഇന്ദ്രപ്രസ്ഥത്തില്‍ താമരക്കാലം; ബിജെപി സർക്കാർ രൂപീകരണ ചർച്ചയിലേക്ക്

മോദി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

“ജനശക്തി പരമപ്രധാനം! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ ഉജ്ജ്വലവും ചരിത്രപരവുമായ വിജയത്തിന് ഡൽഹിയിലെ എൻ്റെ പ്രിയ സഹോദരിമാരെയും സഹോദരങ്ങളെയും ഞാൻ നമിക്കുന്നു. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾ വിനീതരും ബഹുമാനിതരുമാണ്. ഡൽഹിയെ വികസിപ്പിക്കുന്നതിനും ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്ന ഉറപ്പ് നൽകുന്നു.” മോദി എക്‌സിൽ കുറിച്ചു.

നരേന്ദ്രമോദി എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി