Viral Video: ഫ്ലാറ്റിന്റെ ലിഫ്റ്റില്‍ ക്യാമറക്ക് പുറം തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ചു; ഡെലിവറി ഏജന്റിനെ മർദ്ദിച്ച് താമസക്കാര്‍

Urinating in Lift: ഫ്ലാറ്റിൽ ഭക്ഷണം വിതരം ചെയ്യാൻ എത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റാണ് ലിഫ്റ്റിൽ മൂത്രമൊഴിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Viral Video:  ഫ്ലാറ്റിന്റെ ലിഫ്റ്റില്‍ ക്യാമറക്ക് പുറം തിരിഞ്ഞു നിന്ന് മൂത്രമൊഴിച്ചു; ഡെലിവറി ഏജന്റിനെ മർദ്ദിച്ച് താമസക്കാര്‍

Cctv Visuals

Updated On: 

22 Jul 2025 17:19 PM

മുംബൈ: ലിഫ്റ്റിൽ മൂത്രമൊഴിച്ച യുവാവിനെ മർദ്ദിച്ച് ഫ്ലാറ്റിലെ താമസക്കാർ. മുംബൈയിലെ വിരാർ വെസ്റ്റിലുള്ള സിഡി ഗുരുദേവ് ബിൽഡിംഗിലാണ് സംഭവം. ഫ്ലാറ്റിൽ ഭക്ഷണം വിതരം ചെയ്യാൻ എത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റാണ് ലിഫ്റ്റിൽ മൂത്രമൊഴിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

ലിഫ്റ്റിനുള്ളിൽ എന്തോ പ്രശ്നമുള്ളതായി കണ്ടതിനെത്തുടർന്നാണ് താമസക്കാർ സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് സംഭവം താമസക്കാരറിയുന്നത്. ഇടതുകൈയിൽ ഒരു പാഴ്സൽ പിടിച്ച് ലിഫ്റ്റിനുള്ളിൽ നിൽക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഇയാള്‍ ക്യാമറയ്ക്ക് പിന്‍തിരിഞ്ഞ് ഒരു മൂലയിലേക്ക് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പാന്റ്സിനന്റെ സിബ് അഴിക്കുന്നതും ഇതിനു ശേഷം മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Also Read:നാല് കോഴികളെ വിഴുങ്ങിയ ഭീമൻ പാമ്പ് ….വിഴുങ്ങിയതിനെ പുറത്തെത്തിച്ച് മറ്റൊരു വിരുതൻ

സിഡി ഗുരുദേവ് കെട്ടിടത്തിലാണ് സംഭവം. ബ്ലിങ്കിറ്റിന്റെ ജാക്കറ്റാണ് ഇയാള്‍ ധരിച്ചിരുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടര്‍ന്ന് ബ്ലിങ്കിറ്റ് ഓഫീസിലെത്തി ഇയാളെ കണ്ടുപിടിച്ച താമസക്കാര്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടർന്ന് ഇയാളെ ബൊലിഞ്ച് പൊലീസിനു കൈമാറുകയും കേസെടുക്കുകയും ചെയ്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ