AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

TVK Vijay: മുഖ്യമന്ത്രി വിജയിയുടെ കരുരിലെ പ്രസംഗത്തിനെതിരെ ഡിഎംകെ സിബിഐയിൽ പരാതി നൽകി

TVK Vijay Karur Speech:41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് പോലീസും ഉത്തരവാദികളാണെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയ് പറഞ്ഞിരുന്നു. താൻ പോലീസിനെ വിശ്വസിച്ചു എന്നായിരുന്നു ദുരന്തത്തെ പരാമർശിച്ചുകൊണ്ട് വിജയുടെ പ്രസംഗത്തിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ കേസെടുക്കണമെന്ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി.........

TVK Vijay: മുഖ്യമന്ത്രി വിജയിയുടെ കരുരിലെ പ്രസംഗത്തിനെതിരെ ഡിഎംകെ സിബിഐയിൽ പരാതി നൽകി
Vijay Karur SpeechImage Credit source: PTI Photos
Ashli C
Ashli C | Published: 12 Jul 2026 | 07:39 AM

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ് കരൂരിൽ നടത്തിയ പ്രസംഗത്തിന് എതിരെ സിബിഐക്ക് പരാതി നൽകി ഡിഎംകെ. 41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് പോലീസും ഉത്തരവാദികളാണെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയ് പറഞ്ഞിരുന്നു. താൻ പോലീസിനെ വിശ്വസിച്ചു എന്നായിരുന്നു ദുരന്തത്തെ പരാമർശിച്ചുകൊണ്ട് വിജയുടെ പ്രസംഗത്തിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ കേസെടുക്കണമെന്ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ എസ് ഭാരതിയാണ് സിബിഐ പരാതി നൽകിയിരിക്കുന്നത്.

കരൂർ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും അവർക്ക് സർക്കാർ ജോലികൾ നൽകാനുമാണ് മുഖ്യമന്ത്രി വിജയ് പരിപാടിയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ സംസാരിച്ച അദ്ദേഹം ഒരാൾ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും ചില വഴികളും മുറിവുകളും മറക്കാൻ കഴിയില്ല എന്നായിരുന്നു പറഞ്ഞത്. കരൂരിൽ സംഭവിച്ച ദുരന്തം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയും മുറിവുമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ജനങ്ങളെ കാണാനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമാണ് തങ്ങൾ ട്രിച്ചി, അരിയല്ലൂർ, നാഗപട്ടണം, തിരുവാരൂർ, നാമക്കൽ എന്നിടങ്ങളിലേക്ക് പോയിരുന്നത്.

ALSO READ:” കൈക്കൂലി ചോദിച്ചാൽ എന്റെ പേര് പറയൂ”; കരൂരിൽ ജനങ്ങളെ കോരിത്തരിപ്പിച്ച് വിജയിയുടെ പ്രസംഗം

അരിയല്ലൂരിലെ മീറ്റിങ്ങിനു ശേഷം പെരുമ്പല്ലൂരിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ അവിടെ ജനക്കൂട്ടം വലുതാണെന്നും അങ്ങോട്ട് ഇപ്പോൾ പോകുന്നത് സുരക്ഷിതമല്ല എന്നും പെരുമ്പല്ലൂരിലെ പോലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഞങ്ങൾ അങ്ങോട്ട് പോയില്ല. എത്താൻ സാധിക്കാത്തതിന് അവരോട് മാപ്പ് ചോദിക്കുകയായിരുന്നു. പക്ഷേ നാമക്കൽ കഴിഞ്ഞ് ഞങ്ങൾ കരൂരിൽ എത്തിയപ്പോൾ എന്തുകൊണ്ട് അവിടുത്തെ പോലീസ് ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല? പരിപാടി റദ്ദാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം പോലീസിനും ഉണ്ട് അങ്ങനെ ചെയ്യുന്നതിന് പകരം പോലീസ് തന്നെ ഞങ്ങളെ ഹൈവേയിലേക്ക് പ്രവേശിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.

അതിനു പിന്നിൽ ഒരു വലിയ ഗൂഢാലോചനയുണ്ട് അന്ന് ഞങ്ങൾ അറിയാതെ കരൂരിലെ പോലീസിനോട് നന്ദി പറഞ്ഞു ഞങ്ങൾ അവരെ വിശ്വസിച്ചു. ഇത്തരം ഒരു അപകടം നടത്താൻ പോലീസിന്മേൽ ആരാണ് നിർദ്ദേശങ്ങൾ നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തത്. ഇത്രയും വലിയൊരു ദുരന്തത്തിന് ശേഷം ഞാൻ വേദന കൊണ്ട് വീട്ടിൽ നിന്ന് ഓടിപ്പോയെന്ന് പറഞ്ഞ് അവരെന്നെ പരിഹസിച്ചു. അവിടെ എത്തിയ ജനക്കൂട്ടത്തിന് പോലും മതിയായ സുരക്ഷ നൽകിയോ അദ്ദേഹം ചോദിച്ചു. ഇത്തരം പരാമർശങ്ങൾക്കെതിരെയാണ് ഡി എം കെ പരാതി നൽകിയത്.

ENGLISH SUMMARY

The DMK has filed a complaint with the CBI against Tamil Nadu Chief Minister Joseph C Vijay’s speech in Karur. During the speech, Chief Minister Vijay had said that the police were also responsible for the tragedy in Karur that led to the death of 41 people. Referring to the tragedy, Vijay said in his speech that he trusted the police.

Follow Us