AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Donald Trump Tariff: ഇന്ത്യയ്ക്ക് തീരുവ 18 ശതമാനമാക്കി; ട്രംപിന് നന്ദി അറിയിച്ച് മോദി

Trump Reduces Tariff on India: രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും അതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Donald Trump Tariff: ഇന്ത്യയ്ക്ക് തീരുവ 18 ശതമാനമാക്കി; ട്രംപിന് നന്ദി അറിയിച്ച് മോദി
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 03 Feb 2026 | 09:09 AM

ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന നികുതി വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ എടുത്തുകളയാനും ഇന്ത്യയ്ക്കുള്ള യുഎസ് പരസ്പര തീരുവ 25ല്‍ നിന്ന് 18 ശതമാനമായും കുറയ്ക്കാനും ധാരണയായി. തീരുവ കുറച്ച നടപടിയില്‍ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ട്രംപുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ സമൂഹമാധ്യമം വഴിയാണ് തീരുവ കുറച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്.

എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമാക്കി താരിഫ് കുറച്ചതില്‍ സന്തോഷമുണ്ട്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി അറിയിക്കുന്നു, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും അതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യം വളരെയധികം പ്രധാനമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങും: ഖമേനി

എന്നാല്‍ ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര കരാറിന് ധാരണയായതിനെ തുടര്‍ന്നാണ് തീരുവ കുറച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. വ്യാപാര കരാര്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ ട്രംപ് പോസ്റ്റ് പങ്കുവെച്ചു. തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളില്‍ ഒരാള്‍ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

വ്യാപാര കരാറില്‍ ഇന്ത്യയും യുഎസും എത്തിച്ചേര്‍ന്നതിനെ തുടര്‍ന് തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെക്കാമെന്ന് സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റില്‍ വ്യാപാര കരാറിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

വിവിധ രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫുകള്‍

  • ചൈന- 37 ശതമാനം
  • ബ്രസീല്‍- 50 ശതമാനം
  • ദക്ഷിണാഫ്രിക്ക- 30 ശതമാനം
  • മ്യാന്‍മര്‍- 40 ശതമാനം
  • ലാവോസ്- 40 ശതമാനം
  • ബംഗ്ലാദേശ്- 20 ശതമാനം
  • വിയറ്റ്‌നാം- 20 ശതമാനം
  • മലേഷ്യ- 19 ശതമാനം
  • കംബോഡിയ- 19 ശതമാനം
  • തായ്ലന്‍ഡ്- 19 ശതമാനം
  • പാകിസ്ഥാന്‍- 19 ശതമാനം
  • ഇന്ത്യ- 18 ശതമാനം
  • യൂറോപ്യന്‍ യൂണിയന്‍- 15 ശതമാനം
  • ജപ്പാന്‍- 15 ശതമാനം
  • ദക്ഷിണ കൊറിയ- 15 ശതമാനം
  • സ്വിറ്റ്‌സര്‍ലന്‍ഡ്- 15 ശതമാനം
  • യുണൈറ്റഡ് കിംഗ്ഡം- 10 ശതമാനം

ഇന്ത്യയ്ക്ക് ഇവരേക്കാള്‍ താരിഫ് കുറവ്

  1. ഇന്ത്യ- 18 ശതമാനം
  2. ഇന്തോനേഷ്യ- 19 ശതമാനം
  3. വിയറ്റ്‌നാം- 20 ശതമാനം
  4. ബംഗ്ലാദേശ്- 20 ശതമാനം
  5. ചൈന- 34 ശതമാനം

Follow Us