AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; ദേശീയപാതകളിൽ പുതിയ സംവിധാനം വരുന്നു

No More Waiting at Toll Plazas: NHAI Issues New Guidelines for High-Speed National Highways: റോഡ് നിർമ്മാണം പൂർത്തിയായ ശേഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതിക്ക് പകരം, പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും ലാൻഡ്സ്കേപ്പിംഗിനുമുള്ള പ്ലാനുകൾ തയ്യാറാക്കണം. ഫ്ലൈഓവറുകൾക്ക് താഴെയും, ഹൈവേ മീഡിയനുകളിലും മറ്റും അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടികൾ വെച്ചുപിടിപ്പിക്കും

ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; ദേശീയപാതകളിൽ പുതിയ സംവിധാനം വരുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 25 Sep 2026 | 07:20 AM

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ടോൾ പിരിക്കുന്ന പുതിയ രീതി അവതരിപ്പിക്കാൻ ദേശീയപാതാ അതോരിറ്റി. ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന അതിവേഗ ദേശീയ പാതകൾക്കായി പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖയിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല്, ആറ് വരികളായി നിർമ്മിക്കുന്ന പുതിയ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് ഹൈസ്പീഡ് ആക്‌സസ് കൺട്രോൾഡ് ദേശീയപാതകൾക്കാണ് ഈ പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകമാവുക. എന്നാൽ എക്സ്പ്രസ് വേകൾക്ക് ഇത് ബാധകമല്ല. ദേശീയപാതകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതാണ് പുതിയ മാർഗ്ഗരേഖയിലൂടെ എൻ.എച്ച്.എ.ഐ ലക്ഷ്യമിടുന്നത്.

‘മൾട്ടി-ലെയിൻ ഫ്രീ ഫ്ലോ’ ടോൾ സംവിധാനമാണ് വാഹന യത്രികർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം. നിലവിൽ ടോൾ പ്ലാസകളിൽ ബാരിയറുകൾക്ക് മുന്നിൽ വാഹനം നിർത്തിയാണ് ടോൾ നൽകുന്നത്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങൾ നിർത്താതെ തന്നെ യാത്ര തുടരുന്നതിനിടയിൽ ഇലക്ട്രോണിക് രീതിയിൽ ടോൾ ഈടാക്കും. പുതിയ അതിവേഗ പാതകൾക്കായുള്ള പദ്ധതി തയ്യാറാക്കുന്ന സമയത്ത് തന്നെ ഈ സംവിധാനം നടപ്പിലാക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് എൻ.എച്ച്.എ.ഐ വ്യക്തമാക്കി..

Also Read: Delhi Metro: ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം: പ്രധാന വികസന പദ്ധതികൾക്ക് പച്ചക്കൊടി

ഇതിന് പുറമെ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും പുതിയ മാർഗ്ഗരേഖ മുൻതൂക്കം നൽകുന്നുണ്ട്. ഒരു റൂട്ടിലെ ട്രാഫിക്ക് പ്രൊജക്ഷൻ കണ്ടെത്തുന്നതിനായി, നിലവിൽ ആ പാത ഉപയോഗികുന്ന വാഹനങ്ങൾ, മറ്റു റോഡുകളിൽ നിന്നും ആ റോഡിലേക്ക് മാറാൻ സാധ്യതയുള്ള വാഹനങ്ങൾ, ഭാവിയിൽ വാണിജ്യ ചരക്ക് ഗതാഗതത്തിൽ ഉണ്ടാകാൻ ഇടയുള്ള വർധനവ് എന്നിവ കൃത്യമായി പരിശോധിക്കും. ടോൾ ഡേറ്റ ഉൾപ്പടെയുള്ളവ ഇതിനായി ഉപയോഗിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ‘ഓട്ടോമേറ്റഡ് ആൻഡ് ഇൻ്റലിജൻ്റ് മെഷീൻ എയ്ഡഡ് കൺസ്ട്രക്ഷൻ’ സാങ്കേതികവിദ്യ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.

റോഡ് നിർമ്മാണം പൂർത്തിയായ ശേഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതിക്ക് പകരം, പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും ലാൻഡ്സ്കേപ്പിംഗിനുമുള്ള പ്ലാനുകൾ തയ്യാറാക്കണം. ഫ്ലൈഓവറുകൾക്ക് താഴെയും, ഹൈവേ മീഡിയനുകളിലും മറ്റും അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടികൾ വെച്ചുപിടിപ്പിക്കും. വെള്ളം ലാഭിക്കുന്നതിനായി മീഡിയനുകളിൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം ഏർപ്പെടുത്തും. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കൃത്യമായ ഡ്രെയിനേജ് പ്ലാനുകളും പുതിയ ഹൈവേകളുടെ ഡി.പി.ആറിൽ നിർബന്ധമാക്കിയിട്ടുണ്ട്.

English Summary

NHAI has issued new guidelines for upcoming high-speed National Highways, introducing multi-lane free-flow tolling to eliminate stops, alongside advanced traffic projections, AI-aided construction, integrated greenery, and stricter drainage plans.

Follow Us