Duologue NXT: നേതൃനിരയിൽ നിറയുന്ന സ്ത്രീ സാന്നിധ്യം; വിജയ വഴി, ടിവി9 നെറ്റ്‌വർക്കിൻ്റെ ഡ്യുവോലോഗ് NXT

ഒരു പോഡ്‌കാസ്റ്റ് എന്നതിലുപരി ഒരു ഇൻസ്പിറേഷൻ സ്പേസ് എന്നത് പോലെയാണ് ഈ ഷോ പ്രവർത്തിക്കുന്നത്. വിവിധ മേഖലയിലെ വനിതകളുടെ വളർച്ചയുടെ കഥകൾ, ജീവിതത്തിൽ അവരുടെ മുന്നേറ്റം, ഷി എക്കോണമി എന്നിവയെല്ലാം ഡ്യുവോലോഗ് NXT-ൻ്റെ ഭാഗമാകും

Duologue NXT: നേതൃനിരയിൽ നിറയുന്ന സ്ത്രീ സാന്നിധ്യം; വിജയ വഴി, ടിവി9 നെറ്റ്‌വർക്കിൻ്റെ ഡ്യുവോലോഗ് NXT

Duologue Nxt Women Achievers

Updated On: 

23 Sep 2025 | 11:48 AM

പ്രേക്ഷകർക്കായി ഒരു പുത്തൻ പരിപാടിയുമായി എത്തിയിരിക്കുകയാണണ് വീണ്ടും ടീവി-9. ടിവി9 നെറ്റ്‌വർക്കിൻ്റെ പുതിയ പരമ്പരയായ ഡ്യുവോലോഗ് എൻഎക്സ്ടിയിൽ സമൂഹത്തിലെ വിവിധ മേഖലകളിലായി മുന്നിൽ നിന്ന് നയിക്കുന്ന വനിതാ നേതാക്കളുടെയും സംരംഭകരുടെയും പ്രചോദന കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.ഡ്യുവോലോഗ് വിത്ത് വരുൺ ദാസ് എന്ന ജനപ്രിയ ഷോയുടെ തുടർച്ചയാണ് പുതിയ എഡിഷൻ. തൊഴിൽ മേഖലയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട വനിതകളെയാണ് ഈ പരമ്പരയിൽ പരിചയപ്പെടുത്തുന്നത്.

ഒരു പോഡ്‌കാസ്റ്റ് എന്നതിലുപരി ഒരു ഇൻസ്പിറേഷൻ സ്പേസ് എന്നത് പോലെയാണ് ഈ ഷോ പ്രവർത്തിക്കുന്നത്. വിവിധ മേഖലയിലെ വനിതകളുടെ വളർച്ചയുടെ കഥകൾ, ജീവിതത്തിൽ അവരുടെ മുന്നേറ്റം, ഷി എക്കോണമി എന്നിവയെല്ലാം ഡ്യുവോലോഗ് NXT-ൻ്റെ ഭാഗമാകും. സമൂഹം മുന്നോട്ടുവെച്ച പരിമിതികളെ മറികടന്ന് ലിംഗഭേദത്തെയും തൊഴിൽ സംസ്കാരത്തെയും മാറ്റിമറിച്ച് ഉയരുന്നതിൽ സ്ത്രീകൾക്ക് കരുത്തായതെന്താണെന്ന് ഈ പരമ്പര വിശദീകരിക്കുന്നു.

ഒരു മുന്നേറ്റമാണ്

സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള വനിതകളെയും അവരുടെ നേതൃത്വത്തിലുള്ള വികസനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മുന്നേറ്റമാണ് “ഡ്യുവോലോഗ് എൻഎക്സ്ടി” എന്ന് പരിപാടിയുടെ അവതാരകനും ടിവി9 നെറ്റ്‌വർക്കിൻ്റെ എംഡി & സിഇഒും ആയ വരുൺ ദാസ് പറയുന്നു. ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാരെ പ്രചോദിപ്പിക്കാനും തടസ്സങ്ങൾ ഭേദിച്ച് വലിയ നേട്ടങ്ങൾ കൈവരിക്കാനും പരിപാടിയിലിടെ ലക്ഷ്യമിടുന്നു. ലോകപ്രശസ്ത അഭിനേത്രി റോണ-ലീ ഷിമോൺ ആണ് ഈ പരമ്പര ഉദ്ഘാടനം ചെയ്യുന്നത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു