Encounter in Shopian: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍
Encounter Between Security Forces And Terrorists In Shopian: നാല് ഭീകരരാണ് അവിടെയുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇതില്‍ ഒരാളെ വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരാണോ ഇതെന്ന് വ്യക്തമല്ല
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലാണ് സംഭവം. വനത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേനയെത്തിയത്. നാല് ഭീകരരാണ് അവിടെയുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരാണോ ഇതെന്ന് വ്യക്തമല്ല. ആദ്യം കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യമെത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനെതിരെ ഭീകരര്‍ ആക്രമണത്തിന് ശ്രമിച്ചു. തുടര്‍ന്ന് ശക്തമായ ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതിനൊപ്പം, തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഷോപ്പിയാനിലെ ഷൂക്കൽ കെല്ലർ പ്രദേശത്താണ് സംഭവം. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തിയത്. ലഷ്കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.