കാറിൽ നിന്ന് അ‌ടുക്കളയിലേക്ക്! എൽപിജിക്ക് പകരം എഥനോൾ അ‌ധിഷ്ഠിത പാചക ഇന്ധനം വരുന്നു

Ethanol-based cooking fuel is coming to Indian kitchen: എൽ.പി.ജിക്ക് (LPG) പകരമായി പ്രധാന പാചക ഇന്ധനമായി എഥനോൾ ഉപയോഗിക്കുന്നതിനുള്ള സമഗ്രമായ നയരൂപീകരണ ചർച്ചകളിലേക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം കടന്നതായി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. എഥനോൾ അധിഷ്ഠിത പാചക ഇന്ധനം ജനപ്രിയമാക്കാൻ ഒറ്റത്തവണ ധനസഹായമോ അല്ലെങ്കിൽ തുടർച്ചയായ സബ്‌സിഡിയോ നൽകുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

കാറിൽ നിന്ന് അ‌ടുക്കളയിലേക്ക്! എൽപിജിക്ക് പകരം എഥനോൾ അ‌ധിഷ്ഠിത പാചക ഇന്ധനം വരുന്നു

Ethanol Based Cooking Fuel

Published: 

20 Jul 2026 | 06:29 PM

ന്യൂഡൽഹി: ഇന്ത്യയിലെ വാഹനങ്ങളിൽ E20 ഇന്ധനം ഉപയോഗിക്കുന്നത് സംബന്ധിച്ച് വാദങ്ങളും എതിർവാദങ്ങളും തുടരുന്നതിനിടെ, അ‌ടുക്കളയിലേക്കും എഥനോൾ എത്തുന്നു. എൽ.പി.ജിക്ക് (LPG) പകരമായി പ്രധാന പാചക ഇന്ധനമായി എഥനോൾ ഉപയോഗിക്കുന്നതിനുള്ള സമഗ്രമായ നയരൂപീകരണ ചർച്ചകളിലേക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം കടന്നതായി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച നയം പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഥനോൾ അധിഷ്ഠിത പാചക ഇന്ധനം ജനപ്രിയമാക്കാൻ ഒറ്റത്തവണ ധനസഹായമോ അല്ലെങ്കിൽ തുടർച്ചയായ സബ്‌സിഡിയോ നൽകുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട് എന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.

ഗതാഗതമേഖലയ്ക്ക് ആവശ്യമുള്ളതിലും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കാൻ നിലവിൽ കഴിയുണ്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഥനോൾ പാചക ആവശ്യങ്ങൾക്കുകൂടി പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.
എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴി ഉപഭോക്താക്കൾക്ക് ക്യാനിസ്റ്ററുകളിൽ (Canisters) എഥനോൾ വാങ്ങി ഉപയോഗിക്കാനായി പ്രത്യേക വിതരണ കേന്ദ്രങ്ങൾ അല്ലെങ്കിൽ എ.ടി.എമ്മുകൾ സ്ഥാപിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയേക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു.

Also Read: ഡിജിപി പോലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; സ്വയം വെടിവച്ചതെന്ന് സൂചന

നിലവിലുള്ള എൽ.പി.ജി. സിലിണ്ടറുകളിൽ എഥനോൾ നേരിട്ട് ഉപയോഗിക്കാനാവില്ല. അതിനാൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗകളും ഇന്ധനം നിറയ്ക്കുന്നതിനുള്ള കണ്ടെയ്നറുകളും പുറത്തിറക്കും. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സ്റ്റൗവുകളുടെ പരീക്ഷണങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം എണ്ണക്കമ്പനികൾ നടത്തിവരികയാണ്. എൽപിജിയെക്കാൾ കുറഞ്ഞ ചെലവിൽ ഈ എഥനോൾ പാചക ഇന്ധനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് പ്രതിവർഷം 2,000 കോടി ലിറ്ററിലധികം എഥനോൾ ഉൽപ്പാദന ശേഷിയുണ്ട്. പെട്രോളിൽ കലർത്തുന്നതിനും (E20) വ്യവസായ ആവശ്യങ്ങൾക്കും ശേഷം, ഏകദേശം 700 കോടി ലിറ്റർ എഥനോൾ നിലവിൽ മിച്ചമുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന എൽപിജിയുടെ ഭൂരിഭാഗവും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എഥനോൾ ഉപയോഗിക്കുന്നതിലൂടെ എൽപിജി ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും എന്ന് കണക്കുകൂട്ടപ്പെടുന്നു.

പാചക വാതകമായും എഥനോൾ ഉപയോഗപ്പെടുത്തുക വഴി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർധിക്കുകയും എൽപിജി സബ്‌സിഡി ഇനത്തിലുള്ള സാമ്പത്തിക ബാധ്യതകൾ കുറയുകയും ചെയ്യും എന്ന് കരുതപ്പെടുന്നു. കൂടാതെ പശ്ചിമേഷ്യൻ യുദ്ധം പോലെ വിവിധ പ്രതിസന്ധികൾ കാരണം എൽപിജി വിതരണത്തിൽ തടസം ഉണ്ടാകുന്നത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനും എഥനോൾ അ‌ധിഷ്ഠിത ഇന്ധനത്തിന് കഴിയും എന്ന് കരുതപ്പെടുന്നു.

കർഷകർക്ക് കരിമ്പ്, ചോളം തുടങ്ങിയ കൃഷികളിൽനിന്ന് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിക്കുന്നതിൽ വാഹന ഉടമകളിൽ ചിലർക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. എങ്കിലും മറ്റ് വഴിയില്ലാത്തതിനാൽ അ‌ത് ഉപയോഗിക്കാനേ നിവൃത്തിയുള്ളൂ. എഥനോൾ അ‌ധിഷ്ഠിത പാചക വാതകം വന്നാൽ അ‌തിനെതിരേ പ്രതിഷേധം ഉണ്ടാകുമോയെന്ന് കണ്ടറിയണം.

തുടക്കത്തിൽ തന്നെ വീടുകളിലേക്ക് അ‌വതരിപ്പിക്കാതെ, ആദ്യം ഹോട്ടലുകൾ, വലിയ രീതിയിൽ പാചക ഇന്ധനം ആവശ്യമായി വരുന്ന മറ്റ് മേഖലകൾ എന്നിവിടങ്ങളിലാകും എഥനോൾ പാചക ഇന്ധനം എത്തുക. അ‌തിന് ശേഷമാകും വീടുകളിലേക്ക് ഈ ഇന്ധനം വിതരണം ചെയ്യാൻ തുടങ്ങുക എന്നാണ് നിലവിൽ ലഭ്യമായ സൂചന.

English Summary

As the debate over the use of E20 fuel in vehicles in India continues, ethanol is also making its way into the kitchen. New reports have emerged that the Union Ministry of Petroleum and Natural Gas has entered into comprehensive policy discussions to use ethanol as a major cooking fuel, replacing LPG.

Follow Us
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍?
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ദാരിദ്ര്യം ഒഴിയുന്നില്ലേ? വീട്ടിൽ അരി സൂക്ഷിക്കുന്നത് ഇവിടെയാണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ