Jagdeep Dhankhar: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍; അബോധാവസ്ഥയിലായത് രണ്ടുതവണ

Jagdeep Dhankhar Hospitalised: ജഗ്ദീപ് ധന്‍കറിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ടുതവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ എംആര്‍എ സ്‌കാനിങിന് വിധേയനാക്കുമെന്ന്‌ റിപ്പോര്‍ട്ട്.

Jagdeep Dhankhar: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍; അബോധാവസ്ഥയിലായത് രണ്ടുതവണ

Jagdeep Dhankhar

Updated On: 

12 Jan 2026 | 07:16 PM

ന്യൂഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ (74) ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ടുതവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ എംആര്‍എ സ്‌കാനിങിന് വിധേയനാക്കുമെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മറ്റ് പരിശോധനകള്‍ നടത്തും.

ജനുവരി 10 ന് പുലർച്ചെ 3.30 ഓടെ വാഷ്‌റൂമിൽ വച്ചാണ് അദ്ദേഹം അബോധാവസ്ഥയിലായത്. തുടര്‍ന്ന് എയിംസില്‍ എത്തിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 21 നാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു രാജി.

Also Read: Bengal Governor: ഗവർണർക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി ബംഗാൾ പോലീസ്

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷവും അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. നാളെ ആരോഗ്യസ്ഥിതി അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യണമോയെന്ന് തീരുമാനിക്കൂ. ധൻഖറിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഏറെ നാളായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ