Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

Fraud in stock market at lok sabha election 2024 Rahul against Modi : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു.

Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

Fraud in stock market at lok sabha election 2024 Rahul against Modi

Published: 

06 Jun 2024 | 07:47 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി രം​ഗത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് രാഹുൽ അതിനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ച തകർച്ചയിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് രാഹുലിൻ്റെ വാദം.

എ ഐ സി സി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരേ രാഹുൽ ആഞ്ഞടിച്ചത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവർക്കു പുറമേ വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ വരെ കുറ്റക്കാരാണെന്നും ഇവർക്കെതിരേ അന്വേഷണം നടത്തണം എന്നും രാഹുൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് രാഹുലിൻ്റെ ആവശ്യം.

ALSO READ- മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റു

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു. ഇതിനെല്ലാം പിന്നിൽ ​ഗൂഢാലോചനയുണ്ട്, തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു. ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു എന്നാമ് റിപ്പോർട്ട്.

തുടർന്ന് എക്സിറ്റ് പോൾ ഫലം വരികയും ഒാഹരി വിപണി കുതിയ്ക്കുകയും ചെയ്തു. ഫലം വന്നപ്പോൾ ഓഹരി തകർന്നു. നഷ്ടം സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കായിരുന്നു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്നും രാഹുൽ ആരോപണത്തിൽ വ്യക്തമാക്കുന്നു.
400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ തട്ടിപ്പിന് കൂട്ട് നിന്നത് എന്നും രാഹുൽ ആരോപിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്