Fake Voter ID: വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്തു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Fake Voter ID Distribution: വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്ത കോൺഗ്രസ് നേതാവ് പിടിയിൽ. ഹോളോഗ്രാം ഇല്ലാത്ത വോട്ടർ ഐഡികളാണ് വിതരണം ചെയ്തത്.
താമസക്കാർക്കിടയിൽ വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്ത കോൺഗ്രസ് നേതാവ് പിടിയിൽ. തെലങ്കാന കോൺഗ്രസ് നേതാവായ നവീൻ യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുൻപ് താമസക്കാർക്ക് വ്യാജ വോട്ടർ ഐഡികൾ വിതരണം ചെയ്യുന്ന നവീൻ്റെ ചിത്രമടങ്ങുന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹൈദരാബാദിലെ 15 നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ജൂബിലി ഹിൽസ്. ഇവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവീൻ യാദവ് വ്യാജ ഐഡി കാർഡുകൾ വിതരണം ചെയ്യുകയായിരുന്നു. ഇത് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രദേശവാസികൾക്ക് നവീൻ യാദവ് ഐഡി കാർഡുകൾ വിതരണം ചെയ്യുന്നു എന്നതായിരുന്നു റിപ്പോർട്ട്. ഇതിനൊപ്പം ഒരു ചിത്രവുമുണ്ടായിരുന്നു. ഈ റിപ്പോർട്ടും ചിത്രവുമടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് ബിജെപി എംപി രഘുനന്ദൻ റാവു പരാതിനൽകി. ഇതേ തുടർനായിരുന്നു അന്വേഷണം.
Also Read: Himachal Accident: ഹിമാചലിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; നിരവധി മരണം
ഇ-എപിക് ഹോൾഡറുകളിൽ നിന്ന് കോപ്പിയെടുത്ത് പ്രിൻ്റെടുത്ത് ലാമിനേറ്റ് ചെയ്ത വോട്ടർ ഐഡികളാണ് നവീൻ യാദവ് വിതരണം ചെയ്തത്. എന്നാൽ, വിതരണം ചെയ്ത ഐഡികളിൽ ഹോളോഗ്രാം ഉണ്ടായിരുന്നില്ല. ഇലക്ഷൻ കമ്മീഷൻ്റെ നടപടിക്രമങ്ങളണുസരിച്ച് ബൂത്ത് ലെവൽ ഓഫീസറിന് മാത്രമാണ് വോട്ടർ ഐഡികൾ വിതരണം ചെയ്യാൻ അനുവാദമുള്ളത്. ഇലക്ഷൻ കമ്മീഷൻ്റെയും പ്രാദേശിക ഇലക്ഷൻ അധികൃതരുടെയും മേൽനോട്ടവും ഉണ്ടാവണം.