AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: നേരത്തെ ഇറങ്ങല്ലേ; ബെംഗളൂരു വന്ദേ ഭാരതിന്റെ സമയംമാറ്റി

Bengaluru–Coimbatore Vande Bharat Train Timings Changed: 2024 ജനുവരി 1 മുതലാണ് കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. 377 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 6 മണിക്കൂറും 20 മിനിറ്റുമാണ് ട്രെയിനിന് വേണ്ടത്. ഈറോഡ്, സേലം ജങ്ഷന്‍ വഴിയാണ് ട്രെയിനിന്റെ യാത്ര.

Bengaluru Vande Bharat: നേരത്തെ ഇറങ്ങല്ലേ; ബെംഗളൂരു വന്ദേ ഭാരതിന്റെ സമയംമാറ്റി
വന്ദേഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 09 Mar 2026 | 07:29 AM

ബെംഗളൂരു: കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. ട്രെയിന്‍ നമ്പര്‍ 20642/20641 എക്‌സ്പ്രസുകളുടെ സമയംമാറ്റികൊണ്ട് റെയില്‍വേ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. യാത്രക്കാര്‍ ഇതിനനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശമുണ്ട്.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്.

2024 ജനുവരി 1 മുതലാണ് കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. 377 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 6 മണിക്കൂറും 20 മിനിറ്റുമാണ് ട്രെയിനിന് വേണ്ടത്. ഈറോഡ്, സേലം ജങ്ഷന്‍ വഴിയാണ് ട്രെയിനിന്റെ യാത്ര.

ട്രെയിനിന്റെ സ്‌റ്റോപ്പുകള്‍

കോയമ്പത്തൂര്‍ ജങ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, ധര്‍മ്മപുരി, ഹോസൂര്‍, ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുകളുള്ളത്. വ്യാഴം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നുമുണ്ട്.

പുതിയ സമയക്രമം

ട്രെയിന്‍ നമ്പര്‍ 20642 കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് കോയമ്പത്തൂരില്‍ നിന്ന് രാവിലെ 7.25 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.45ന് ബെംഗളൂരു കാന്റില്‍ എത്തിച്ചേരുന്നതാണ്. മടക്കയാത്ര ട്രെയിന്‍ നമ്പര്‍ 20641 ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റേത് ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2.20നാണ്. ഇത് രാത്രി 8.40 കോയമ്പത്തൂരില്‍ എത്തും.

Also Read: Bengaluru Train: ബെംഗളൂരു-ചെന്നൈ-എറണാകുളം യാത്രകള്‍ അവതാളത്തില്‍; ട്രെയിനുകള്‍ വൈകിയോടുന്നു

എന്നാല്‍ മാര്‍ച്ച് 15 മുതല്‍ ട്രെയിന്‍ നമ്പര്‍ 20642 കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് പത്ത് മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. ഹൊസൂരില്‍ എത്തിച്ചേരുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ ഉച്ചയ്ക്ക് 12.3ന് ഹൊസൂരില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി മുതല്‍ ഉച്ചയ്ക്ക് 12.13ന് മാത്രമേ എത്തൂ. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല.

 

Follow Us