AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

Shocking Details Emerge in Kanpur Businessman's Murder: കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാന് 60 കാരനായ വിനീത് മനോച്ചയെ കാൺപൂരിലുള്ള ഇന്ദിര നഗറിലെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വിനീത് മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. മകൻ സുബ്രതയും ഭാര്യ ശാലുവും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസിൻ്റെ ആദ്യഘട്ട അന്വേഷണത്തിൽ മരൂകൾ ശാലുവാണ് കേസിലെ മുഖ്യ സൂത്രധാര എന്നാണ് പൊലീസ് സംശയിച്ചിരുന്നത്

അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 25 Sep 2026 | 11:51 AM

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽസ് വ്യവസായിയായ പിതാവിനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്നാണ് മകൻ്റെ കുറ്റസമ്മതം. പിതാവിന് മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്നും കുടുംബ സ്വത്തുക്കൾ മറ്റു സ്ത്രീകൾക്ക് എഴുതി നൽകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ മകൻ സുബ്രതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാന് 60 കാരനായ വിനീത് മനോച്ചയെ കാൺപൂരിലുള്ള ഇന്ദിര നഗറിലെ ഫ്ലാറ്റിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വിനീത് മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. മകൻ സുബ്രതയും ഭാര്യ ശാലുവും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസിൻ്റെ ആദ്യഘട്ട അന്വേഷണത്തിൽ മരൂകൾ ശാലുവാണ് കേസിലെ മുഖ്യ സൂത്രധാര എന്നാണ് പൊലീസ് സംശയിച്ചിരുന്നത്. ഇതോടെ ശാലുവിനെയും ഇവരുടെ മുൻ ജീവനക്കാരനായ വിശാൽ ഗൗതം, കൂട്ടാളി രാജ് കിഷോർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: കുറ്റവാളിയെ തേടി കംബോഡിയയിൽ നിന്നും കാമുകിയെത്തി; മിന്നുകെട്ടാൻ 12 മണിക്കൂർ പരോൾ

എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസിൽ വലിയ വഴിത്തിരിവുണ്ടായത്. കൃത്യം നടത്തിയ പ്രതി പുതുതായി എടുത്ത സിം കാർഡിൽ നിന്നും സുബ്രതിനെ ആറ് തവണ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 23-ന് സുബ്രതിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം മകൻ വെളിപ്പെടുത്തിയത്. തൻ്റെ പിതാവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങുമെന്നും സ്വത്തുക്കളെല്ലാം അവരുടെ പേരിലേക്ക് മാറ്റുമെന്നും സുബ്രത് ഭയപ്പെട്ടിരുന്നു

പിതാവ് 40,000 രൂപ മാസം തോറും സുബ്രതിന് ചിലവിനായി നൽയിരുന്നു. എന്നാൽ സുബ്രതിന് 55,000 രൂപയോളം മാസം വായ്പാ തിരിച്ചടവുകൾ ഉണ്ടായിരുന്നു. ആദ്യം സ്വാഭാവിക മരണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കൊലപാതകം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ആ പ്ലാൻ മാറ്റുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി ആറ് ലക്ഷം രൂപയാണ് മുൻ ജീവനക്കാരനായ വിശാലിന് സുബ്രത് വാഗ്ദാനം ചെയ്തത്. പിടിക്കപ്പെട്ടാൽ ഭാര്യ ശാലുവിൻ്റെ പേര് പറയണമെന്നും സുബ്രത് വിശാലിനോട് പ്രത്യേകം പറഞ്ഞിരുന്നു.

English Summary

A Kanpur man orchestrated his father’s murder, fearing he would transfer his property to other women. He hired an ex-employee for Rs 6 lakh and attempted to frame his wife.

Follow Us