ഐഫോണിൻ്റെ പേരിൽ തർക്കം; കുന്നിൻമുകളിൽ നിന്ന് ചാടിയ 18-കാരനും രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കും ദാരുണാന്ത്യം
18-Year-Old Jumps Off Cliff Over iPhone EMI Dispute; Parents Fall to Death Trying to Save Him: ഏകദേശം മൂന്ന് മണിക്കൂറോളമാണ് അധികൃതരും നാട്ടുകാരും കുനാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാമെന്നും പുതിയ ഫോൺ വങ്ങി നൽകമെന്നുമെല്ലാം ഉറപ്പ് നൽകിയെങ്കിലും അനുനയ നിക്കങ്ങൾ ഒന്നും ഫലം കണ്ടില്ല

പ്രതീകാത്മക ചിത്രം
ഛത്രപതി സംഭാജിനഗർ: ഐഫോൺ ഇ.എം.ഐ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിനൊടുവിൽ സംഭവിച്ചത് നാടിനെ നടുക്കിയ ദുരന്തം ഫോണിൻ്റെ ഇ.എം.ഐ അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് വീട്ടിലുണ്ടായ വഴക്കിനൊടുവിൽ കുന്നിൻമുകളിൽ നിന്ന് 18 കാരൻ താഴേക്ക് ചാടുകയായിരുന്നു. മകനെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും താഴേക്ക് പതിച്ചതോടെ എല്ലാം കണ്ടുനിന്ന അമ്മയും കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടി മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. കുനാൽ (18), പിതാവ് മുരളീധർ ചന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. വാളൂജ് എം.ഐ.ഡി.സി പോലീസ് സ്റ്റേഷൻ പരിധിയിലെ ടിസ്ഗാവിലാണ് ദാരുണ സംഭവം നടന്നത്.
കുനാൽ അടുത്തിടെ ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ ഫോണിൻ്റെ ഇ.എം.ഐ അടയ്ക്കാൻ ആവശ്യമായ പണം കണ്ടെത്താൻ യുവാവിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് മാസത്തവണ അടയ്ക്കാൻ പണം ചോദിച്ച് വീട്ടുകാരുമായി കുനാൽ സ്ഥിരമായി വഴക്കിട്ടിരുന്നതായി പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അച്ഛനുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് കുനാൽ വീട് വിട്ടിറങ്ങി ടിസ്ഗാവ് പ്രദേശത്തുള്ള കുന്നിന് മുകളിലേക്ക് കയറിയത്. വിവരമറിഞ്ഞ് ആശങ്കയിലായ മാതാപിതാക്കളും നാട്ടുകാരും പോലീസും ഫയർഫോഴ്സും ഉടൻ തന്നെ പിന്നാലെ ഓടിയെത്തി.
ഏകദേശം മൂന്ന് മണിക്കൂറോളമാണ് അധികൃതരും നാട്ടുകാരും കുനാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൻ്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാമെന്നും പുതിയ ഫോൺ വങ്ങി നൽകമെന്നുമെല്ലാം ഉറപ്പ് നൽകിയെങ്കിലും അനുനയ നിക്കങ്ങൾ ഒന്നും ഫലം കണ്ടില്ല. “മരണമാണ് തൻ്റെ മുന്നിലുള്ള ഏക വഴി: എന്നായിരുന്നു കുനാലിൻ്റെ മറുപടി. ഉച്ചയോടെ അച്ഛൻ മുരളീധർ അടുത്തേക്ക് ചെന്ന് കുനാലിനെ ബലമായി പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ നില തെറ്റി ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഭർത്താവും മകനും കൺമുന്നിൽ കൊക്കയിലേക്ക് വീഴുന്നത് കണ്ട് സ്തംഭിച്ചുപോയ അമ്മ സംഗീതയും ഉടൻ തന്നെ താഴേക്ക് ചാടി. വലിയ താഴ്ചയിലേക്ക് വീണ മൂവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. യുവാവിന് മറ്റെന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
English Summary
An 18-year-old boy named Kunal jumped off a cliff in Maharashtra’s Chhatrapati Sambhajinagar following a heated dispute with his family over paying the EMI for his newly purchased iPhone. Despite three hours of persuasion by his parents and locals, Kunal refused to step back. His father fell into the gorge while attempting to physically pull him to safety, and his mother jumped immediately after witnessing the fall. All three died on the spot.