Former Goa MLA Dies: കാർ ഓട്ടോയിൽ തട്ടി: മർദിച്ച് ഓട്ടോറിക്ഷ ഡ്രൈവർ; പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു
Former Goa MLA Lavoo Mamledar Dies: സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. നിലവില്‍ ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരു: മുൻ ഗോവ എംഎൽഎ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. ഓട്ടോ ഡ്രൈവറുടെ മർദിച്ചതിനു പിന്നാലെയാണ് മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചത്. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഖാദെ ബസാറിലുള്ള താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടുകയുണ്ടായി. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കുതർക്കമുണ്ടായി. സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ രംഗത്ത് എത്തിയതോടെ ഇത് തരാൻ സാധിക്കില്ലെന്ന് മംലേദർ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു.
Also Read:ചികില്‍സയ്ക്കിടെ വൈദ്യുതി നിലച്ചു; പരിക്കേറ്റ യുവാവിന് സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ
ശേഷം താമസ സ്ഥലത്തേക്ക് തിരിച്ച ഇദ്ദേഹം ഒന്നാം നിലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. നിലവില്‍ ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
On Camera : Former Goa MLA Lavoo Mamledar died following an incident of Road Rage in Belagavi. He got into a physical altercation with a cab driver after his car touched the cab, minutes later he walked into a hotel where he collapsed & died. Cab driver arrested. #RoadRage pic.twitter.com/ascoKtIhvI
— Deepak Bopanna (@dpkBopanna) February 15, 2025
അതേസമയം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്നു ഇദ്ദേഹം. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എംഎൽഎയായിരുന്നു. ഇതിനു ശേഷം വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇതിൽ അധിക നാൾ അദ്ദേഹം നിന്നിരുന്നില്ല. 2022 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.