Delhi Railway Station Stampede: ദുരന്തത്തില്‍ പകച്ച് ഡല്‍ഹി; റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Delhi Railway Station Stampede Updates: പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേമന്ത്രാലയം. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് നരേൻ (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.
പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ നിരവധി പേർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. വലിയ തിരക്ക് കാരണം നിരവധി യാത്രക്കാർ ശ്വാസംമുട്ടി ബോധരഹിതരായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.




#WATCH | Dilip Kumar, Executive Director of Information & Publicity (ED/IP), Railway Board, says, "The number of passengers was relatively very high today at the New Delhi railway station, and so we ran four more special trains. We received information that a few people fainted -… pic.twitter.com/q3L8zBgExo
— ANI (@ANI) February 15, 2025
14, 15 പ്ലാറ്റ്‌ഫോമുകളിലാണ് സംഭവം നടന്നത്. രണ്ട് ട്രെയിനുകൾ വൈകിയതിനെ തുടർന്നാണ് തിരക്ക് വർദ്ധിച്ചതെന്നും ഇത് അപ്രതീക്ഷിതമായി യാത്രക്കാരുടെ തിരക്കിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്. വൈകിയ ട്രെയിനുകളിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് റെയിൽവേ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര എഎൻഐയോട് പറഞ്ഞു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനിയുമാണ് വൈകിയത്.
അനുശോചിച്ച് പ്രധാനമന്ത്രി
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമാണ് തന്റെ ചിന്തകളെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.
— Narendra Modi (@narendramodi) February 15, 2025
കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവും സംഭവത്തില്‍ ദുഃഖം അറിയിച്ചു. ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും നാല് പ്രത്യേക ട്രെയിനുകൾ സുരക്ഷിതമായി എത്തിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി അതിഷി തുടങ്ങിയവരും അനുശോചിച്ചു. ദുരിതാശ്വാസ നടപടികൾ ആരംഭിക്കാൻ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.