DGP Om Prakash Death: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ്‌ മരിച്ച നിലയില്‍, ദുരൂഹത; ഭാര്യ കസ്റ്റഡിയില്‍

Former Karnataka DGP Om Prakash Death: ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് മുറിവുകളുണ്ടെന്നും, തറയില്‍ രക്തം കണ്ടെത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. കത്തി കൊണ്ട് കുത്തേറ്റതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ

DGP Om Prakash Death: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ്‌ മരിച്ച നിലയില്‍, ദുരൂഹത; ഭാര്യ കസ്റ്റഡിയില്‍

ഓം പ്രകാശ്‌

Published: 

20 Apr 2025 | 08:38 PM

ർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ബെംഗളൂരുവിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്ന് സംശയിക്കുന്നു. ഓം പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുനില വസതിയുടെ താഴത്തെ നിലയിയിലായിരുന്നു മൃതദേഹം. ഭാര്യ പല്ലവിയാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. പല്ലവിയെയും മകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈകുന്നേരം 5.30 ഓടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് മുറിവുകളുണ്ടെന്നും, തറയില്‍ രക്തം കണ്ടെത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. കത്തി കൊണ്ട് കുത്തേറ്റതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

പൊലീസ് എത്തിയപ്പോള്‍ ഭാര്യ ആദ്യം വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതായി പൊലീസ് വ്യത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും മരണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഓം പ്രകാശിന്റെ വസതിയില്‍ കലഹമുണ്ടായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Read Also: Telangana Student Death: എഞ്ചിനീയറിങ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കർണാടക കേഡറിൽ നിന്നുള്ള 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ്. 2015 മുതൽ 2017 ൽ വിരമിക്കുന്നതുവരെ ഡിജിപിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ആയും സേവനമനുഷ്ഠിച്ചു.

ഫയർ ആൻഡ് എമർജൻസി സർവീസസ്, ഹോം ഗാർഡ്സ് എന്നിവയുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള സ്ഥാനങ്ങള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. ജിയോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ബല്ലാരി ജില്ലയിലെ ഹരപ്പനഹള്ളിയിൽ അഡീഷണൽ സൂപ്രണ്ടായാണ് ഇദ്ദേഹം പൊലീസിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ