Earthquake: അരുണാചൽ പ്രദേശിൽ 24 മണിക്കൂറിനിടെ നാല് ഭൂകമ്പങ്ങൾ; അസാമിലും പ്രകമ്പനം
Earthquake in Arunachal Pradesh:ഇതിന്റെ ഉത്ഭവ കേന്ദ്രം അപ്പർ സിയാങ് ആണ്. അത് സംഭവിച്ചതിന് ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഭൂമികുലുക്കം ഉണ്ടായി. ആദ്യത്തേത് വൈകിട്ട് അഞ്ചുമണി സമയത്താണ് എങ്കിൽ അടുത്ത ഭൂമികുലുക്കം ഉണ്ടായത് ഏഴുമണി സമയത്താണ്. അത് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ആയിരുന്നു................

പ്രതീകത്മക ചിത്രം
അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിൽ 24 മണിക്കൂറിൽ ഉണ്ടായത് നാല് ഭൂകമ്പങ്ങൾ. അരുണാചൽ പ്രദേശത്തിലെ അപ്പർ സിയാങ്ങ് മേഖലയിലാണ് സംഭവം. നാഷണൽ സെന്റർ ഫോർ സെയ്സ്മോളജി റിപ്പോർട്ട് പ്രകാരം ആദ്യത്തെ ഭൂമികുലുക്കം ഉണ്ടായത് ചൊവ്വാഴ്ചയാണ്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്.
ഉത്ഭവ കേന്ദ്രം അപ്പർ സിയാങ്…
ഇതിന്റെ ഉത്ഭവ കേന്ദ്രം അപ്പർ സിയാങ് ആണ്. അത് സംഭവിച്ചതിന് ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഭൂമികുലുക്കം ഉണ്ടായി. ആദ്യത്തേത് വൈകിട്ട് അഞ്ചുമണി സമയത്താണ് എങ്കിൽ അടുത്ത ഭൂമികുലുക്കം ഉണ്ടായത് ഏഴുമണി സമയത്താണ്. അത് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ആയിരുന്നു.
പത്ത് കിലോമീറ്റർ വ്യത്യാസത്തിലാണ് നാലും…
അടുത്ത ഭൂമികുലുക്കം ഉണ്ടായത് 3.6 തീവ്രത രേഖപ്പെടുത്തിയതായിരുന്നു. ശേഷം വീണ്ടും അതിനേക്കാൾ തീവ്രതയേറിയ 5.4 സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂമികുലുക്കവും ഉണ്ടായി. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയിട്ടാണ് ഭൂമികുലുക്കം ഉണ്ടായത്. ഉണ്ടായ സമയം പ്രകാരം രണ്ടും 24 മണിക്കൂറിനുള്ളിലുള്ള സമയപരിതിക്കുള്ളിൽ ആണ് സംഭവിച്ചത് എന്നും നാഷണൽ സെന്റർ ഫോർ സെയ്സ്മോളജി റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല ഇവ നാലും ഒരു പത്ത് കിലോമീറ്റർ വ്യത്യാസത്തിലാണ് ഇവയുടെ പ്രഭവ കേന്ദ്രം.അതിന് പിന്നാലെ ബുധനാഴ്ച ആസാമിൽ 3.1റിക്ടർ സ്കെയിലിൽ തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അസാമിലും റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റു നാശനഷ്ടങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
ENGLISH SUMMARY
Four earthquakes have been felt in Arunachal Pradesh in the last 24 hours. The incident occurred in the Upper Siang region of Arunachal Pradesh. According to the National Centre for Seismology report, the first earthquake occurred on Tuesday. The earthquake measured 5.1 on the Richter scale.The first one was at 5 pm, while the next earthquake occurred at 7 pm.