AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Rain: ബെംഗളൂരുവില്‍ കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍; യാത്രക്കാര്‍ ശ്രദ്ധിക്കാം

Heavy Rain Hits Bengaluru; Waterlogged Roads Disrupt Morning Commute: ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ബെംഗളൂരു സിറ്റി നിരീക്ഷണ കേന്ദ്രത്തില്‍ 15.9 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ നഗരത്തിലെ കുറഞ്ഞ താപനില 20.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണ കേന്ദ്രത്തില്‍ 94.2 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

Bengaluru Rain: ബെംഗളൂരുവില്‍ കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍; യാത്രക്കാര്‍ ശ്രദ്ധിക്കാം
വെള്ളക്കെട്ട്‌ Image Credit source: PTI
Shiji M K
Shiji M K | Published: 21 Sep 2026 | 06:39 AM

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും അതിശക്തമായ മഴ. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസം പകര്‍ന്നാണ് ബെംഗളൂരുവില്‍ മഴയെത്തിയത്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ താപനില കുറഞ്ഞു. എന്നാല്‍ കനത്ത മഴ കാരണം നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പല ഭാഗങ്ങളിലെയും റോഡുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ബെംഗളൂരു സിറ്റി നിരീക്ഷണ കേന്ദ്രത്തില്‍ 15.9 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ നഗരത്തിലെ കുറഞ്ഞ താപനില 20.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണ കേന്ദ്രത്തില്‍ 94.2 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

ബെല്ലന്ദൂര്‍, വൈറ്റ്ഫീല്‍ഡ്, വര്‍ത്തൂര്‍, ഗൊട്ടിഗെരെ, എച്ച്എസ്ആര്‍ ലേഔട്ട്, നാഗവാര, കെആര്‍ പുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ജയനഗര്‍, ജെപി നഗര്‍, ബന്നാര്‍ഘട്ട റോഡ്, ബനശങ്കരി, ആര്‍ടി നഗര്‍, ആര്‍ആര്‍ നഗര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടായി.

മഴയെത്തിയതോടെ ബെംഗളൂരുവിന്റെ പതിവ് തണുത്തതും മേഘാവൃതവുമായ കാലാവസ്ഥ തിരിച്ചെത്തിയെങ്കിലും നഗരവാസികളുടെ രാവിലെയുള്ള യാത്ര വലിയ ബുദ്ധിമുട്ടായി. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരെയാണ് വെള്ളക്കെട്ടും ഗതാഗത തടസവും കാര്യമായി ബാധിച്ചത്. പല റോഡുകളിലും വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങളുടെ വേഗത കുറഞ്ഞു. ഇരുചക്രവാഹന യാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോയത്.

എയര്‍പോര്‍ട്ട് റോഡിലെ ബുഡിഗെരെ ജങ്ഷന്‍, വര്‍ത്തൂര്‍ കോഡി സര്‍ക്കിള്‍, എച്ച്എസ്ആര്‍ ലേഔട്ടിലെ 27ാം മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ബൊമ്മസാന്ദ്ര, ഹോസ റോഡ് ഭാഗങ്ങളിലേക്കുള്ള റോഡുകളിലും വെള്ളം കയറി. ഹൂഡി, പനത്തൂര്‍ എന്നിവിടങ്ങളിലെ അടിപ്പാതകളിലും വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ക്ക് മറ്റ് വഴികളിലൂടെ സഞ്ചരിക്കേണ്ടിവന്നു.

Also Read: Bengaluru Rain: ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ; റോഡുകൾ വെള്ളത്തിൽ, ഗതാഗതക്കുരുക്ക് രൂക്ഷം

പനത്തൂര്‍ റെയില്‍വേ അടിപ്പാതയില്‍ എല്ലാ മഴക്കാലത്തും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. ഇത് പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അടിപ്പാത യാഥാര്‍ഥ്യമായത്. എന്നാല്‍ ശക്തമായ മഴയ്ക്ക് പിന്നാലെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെടുന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, അടുത്തിടെ പകല്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്ന അസാധാരണമായ ചൂടും ഈര്‍പ്പവുമായിരുന്നു ബെംഗളൂരുവില്‍ അനുഭവപ്പെട്ടിരുന്നത്. പെട്ടെന്നെത്തിയ മഴ നഗരത്തിലെ ചൂടിന് ആശ്വാസം നല്‍കിയെങ്കിലും, മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ നഗരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

English Summary

Heavy overnight rain brought cooler weather to Bengaluru but caused waterlogging, traffic disruptions and difficult commutes across several parts of the city. The Bengaluru airport area recorded 94.2 mm of rainfall in 24 hours.

Follow Us