AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യാത്രാ സമയം 20 മിനിറ്റിൽ നിന്നും വെറും 5 മിനിറ്റിലേക്ക്; ഊദ് മേത്ത, അൽ അസയേൽ വികസനം പൂർത്തിയായി

Major Traffic Relief: RTA Opens New Bridges and Tunnels in Oud Maitha and Al Asayel: ഊദ് മേത്ത റോഡ്, അൽ അസയേൽ സ്ട്രീറ്റ് വികസന പദ്ധതിയിലൂടെ ഊദ് മേത്ത റോഡിൻ്റെ വാഹന ശേഷി മണിക്കൂറിൽ 10,400-ൽ നിന്ന് 15,600 ആയി വർധിച്ചിട്ടുണ്ട്. വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള റോഡിൻ്റെ ശേഷിയിൽ 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 14 കിലോമീറ്റർ നീളമുള്ള റോഡാണ് നവീകരിച്ചത്, നാല് ഇൻ്റർസെക്ഷനുകൾ നവീകരിച്ചിട്ടുണ്ട്. കൂടാതെ ആകെ 4.3 കിലോമീറ്റർ നീളമുള്ള പാലങ്ങളും, തുരങ്കങ്ങളും ഈ വലിയ പദ്ധതിയുടെ ഭാഗമാണ്

യാത്രാ സമയം 20 മിനിറ്റിൽ നിന്നും വെറും 5 മിനിറ്റിലേക്ക്; ഊദ് മേത്ത, അൽ അസയേൽ വികസനം പൂർത്തിയായി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 21 Sep 2026 | 07:36 PM

ദുബായ്: ദുബായിലെ ഊദ് മേത്ത, അൽ ജദ്ദാഫ്, ഉമ്മു ഹുറൈർ തുടങ്ങിയ പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്ന വാഹനയാത്രികർക്ക് ഇനി പ്രതീക്ഷിച്ചതിലും വേഗത്തിൽ ലക്ഷ്യ.സ്ഥാനത്തെത്താം. റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ റോഡ് വികസന പദ്ധതി പൂർത്തിയായതോടെ ഇവിടങ്ങളിലെ യാത്രാ സമയത്തിൽ വലിയ കുറവാണ് ഉണ്ടാവുക. മുൻപ് 20 മിനിറ്റ് എടുത്തിരുന്ന യാത്രകൾ ഇനി മുതൽ വെറും 5 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാൻ കഴിയും.

ഊദ് മേത്ത റോഡ്, അൽ അസയേൽ സ്ട്രീറ്റ് വികസന പദ്ധതിയിലൂടെ ഊദ് മേത്ത റോഡിൻ്റെ വാഹന ശേഷി മണിക്കൂറിൽ 10,400-ൽ നിന്ന് 15,600 ആയി വർധിച്ചിട്ടുണ്ട്. വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള റോഡിൻ്റെ ശേഷിയിൽ 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 14 കിലോമീറ്റർ നീളമുള്ള റോഡാണ് നവീകരിച്ചത്, നാല് ഇൻ്റർസെക്ഷനുകൾ നവീകരിച്ചിട്ടുണ്ട്. കൂടാതെ ആകെ 4.3 കിലോമീറ്റർ നീളമുള്ള പാലങ്ങളും, തുരങ്കങ്ങളും ഈ വലിയ പദ്ധതിയുടെ ഭാഗമാണ്.

Also Read: UAE Weather Update: ശൈത്യകാലത്തെ വരവേൽക്കാൻ യു.എ.ഇ; താപനില കുറയും, വരും ദിവസങ്ങളിൽ മഴയും

പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഊദ് മേത്ത റോഡ്-ഷെയ്ഖ് റാഷിദ് റോഡ് ഇൻ്റർസെക്ഷനിൽ, അൽ ഗർഹൂദ് പാലത്തിലേക്ക് തിരിയുന്ന വാഹനങ്ങൾക്കായി പുതിയ ലെയ്ൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മണിക്കൂറിൽ 1,800 വാഹനങ്ങൾക്ക് അധികമായി കടന്നുപോകാനാകും. ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഊദ് മേത്ത റോഡിലേക്കും ദുബായ്-അൽ ഐൻ റോഡിലേക്കും തിരിയുന്ന ലെയ്നുകളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നാക്കി വർധിപ്പിച്ചു. ഇതിലൂടെ മണിക്കൂറിൽ 4,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.

ബർ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഊദ് മേത്ത റോഡിനെയും ഷെയ്ഖ് റാഷിദ് റോഡിനെയും ബന്ധിപ്പിച്ച് പുതിയൊരു തുരങ്കവും നിർമ്മിച്ചിട്ടുണ്ട്. അൽ വസൽ ക്ലബ്ബ് സ്ട്രീറ്റിലും സമാനമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തി. അൽ അസയേൽ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ഒരു പാലത്തിലൂടെ മണിക്കൂറിൽ 2,400 വാഹനങ്ങൾക്കും, മൂന്ന് വരികളുള്ള രണ്ടാമത്തെ പാലത്തിലൂടെ 3,600 വാഹനങ്ങൾക്കും കടന്നുപോകാം. ഇതുകൂടാതെ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി അൽ വസൽ ക്ലബ്ബിലേക്കും തിരിച്ചുമുള്ള എൻട്രി പോയൻ്റുകളും ആർ.ടി.എ വികസിപ്പിച്ചിട്ടുണ്ട്.

English Summary

Dubai’s RTA has successfully completed the Oud Maitha and Al Asayel Street development project, boosting road capacity by 50% and drastically cutting travel times from 20 minutes to just five minutes.

Follow Us