Gandhi Jayanti: ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ ഓർമയിൽ രാജ്യം

Gandhi Jayanti 2026 Know the History and Significance of October 2: കരംചന്ദ് ഗാന്ധിയും പുത്‌ലിബായിയുമായിരുന്നു മോഹന്‍ദാസിന്റെ മാതാപിതാക്കള്‍. ലണ്ടനില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ നേരിട്ട വംശീയ വിവേചനവും അനീതിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു.

Gandhi Jayanti: ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ ഓർമയിൽ രാജ്യം

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

Published: 

02 Oct 2026 | 06:10 AM

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി. മഹാത്മാഗാന്ധിയുടെ ജന്മദിനം രാജ്യം ഗാന്ധിജയന്തിയായി ആചരിക്കുന്നു. സത്യവും അഹിംസയും ജീവിതത്തിന്റെ അടിസ്ഥാനമാക്കിയ ഗാന്ധിജിയുടെ ആശയങ്ങള്‍ ഓര്‍മിക്കുന്ന ദിനം കൂടിയാണിത്. 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അതിനാല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് രാജ്യം വിപുലമായ പരിപാടികളോടെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കുന്നു.

കരംചന്ദ് ഗാന്ധിയും പുത്‌ലിബായിയുമായിരുന്നു മോഹന്‍ദാസിന്റെ മാതാപിതാക്കള്‍. ലണ്ടനില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ നേരിട്ട വംശീയ വിവേചനവും അനീതിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിന്റെ പ്രധാന മാര്‍ഗമായി മാറി. 1915ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം അദ്ദേഹം ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി.

സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ല്

നിസഹകരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ ഗാന്ധിജി നിര്‍ണായക പങ്കുവഹിച്ചു. സാധാരണ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് വലിയ തോതില്‍ എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പ്രധാന പങ്കുണ്ടായിരുന്നു.

1930ലെ ഉപ്പുസത്യാഗ്രഹം ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഏറ്റവും ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു. സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേക്ക് നടത്തിയ യാത്രയിലൂടെയാണ് ഉപ്പുനിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായത്. 1942ല്‍ ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി.

Also Read: Gandhi Jayanthi 2026: സത്യം, സമാധാനം, അഹിംസ എന്നീ മൂല്യങ്ങൾ പ്രചോദിപ്പിക്കട്ടെ; പ്രിയപ്പെട്ടവർക്ക് ഗാന്ധിജയന്തി ആശംസകൾ നേരാം

അഹിംസ പ്രധാന ആശയം

അക്രമത്തിലൂടെയല്ല, അഹിംസയിലൂടെയും സത്യത്തിലൂടെയും മാറ്റം സാധ്യമാക്കാമെന്ന ആശയമാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹിക പരിഷ്‌കരണത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി. തൊട്ടുകൂടായ്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ വികസനം, ശുചിത്വം, സ്വയംപര്യാപ്തത എന്നിവയിലും ഗാന്ധിജി ശ്രദ്ധ ചെലുത്തി.

ഗാന്ധിജയന്തിയുടെ പ്രത്യേകത

ഒക്ടോബര്‍ 2 ഇന്ത്യയില്‍ ദേശീയ പ്രാധാന്യമുള്ള ദിനമാണ്. 2007ല്‍ ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഗാന്ധിജിയുടെ അഹിംസാ സന്ദേശത്തിന് ആഗോള തലത്തിലും പ്രത്യേക അംഗീകാരം ലഭിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ന്യൂഡല്‍ഹിയിലെ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണവും നടക്കുന്നു.

English Summary

Gandhi Jayanti is observed on October 2 every year to mark the birth anniversary of Mahatma Gandhi. The article looks at Gandhi’s life, role in India’s freedom movement, principles of truth and nonviolence, and the significance of the day.

Loading...
Unable to load recommendations.
Follow Us
Related Stories
Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; പിങ്ക് ലൈൻ ഉടൻ സർവീസിലേക്ക്
Captain Smit Machchhar: ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അബുദാബിയിലേക്ക് മാറ്റി; ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം
കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; ജനന തീയതി മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി
Nitin Gadkari: 100 ശതനാമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ രണ്ട് മാസത്തിനകം: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ
Russian Oil: റഷ്യന്‍ എണ്ണയില്‍ തട്ടി ട്രംപും മോദിയും; വീണ്ടും ഫോണ്‍ സംഭാഷണം, തീരുവയില്‍ പിന്നോട്ടോ?
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ