AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഗതാഗത നിയമം ലംഘിച്ചു; പെണ്‍കുട്ടിയുടെ മുഖത്തടിച്ച് വനിത കോണ്‍സ്റ്റബിള്‍; വിവാദമായതോടെ ക്ഷമാപണം നടത്തി

Traffic Constable Viral Video: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രണിത പെണ്‍കുട്ടികളോട് അസഭ്യം പറയുന്നത് വ്യക്തമാണ്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ കോണ്‍സ്റ്റബിള്‍ ക്ഷമാപണം നടത്തി.

Viral Video: ഗതാഗത നിയമം ലംഘിച്ചു; പെണ്‍കുട്ടിയുടെ മുഖത്തടിച്ച് വനിത കോണ്‍സ്റ്റബിള്‍; വിവാദമായതോടെ ക്ഷമാപണം നടത്തി
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: X
shiji-mk
Shiji M K | Updated On: 27 Jun 2025 14:01 PM

ലാത്തൂര്‍: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത മൂന്ന് പെണ്‍കുട്ടികളെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്ത സംഭവത്തില്‍ വനിത ട്രാഫിക് കോണ്‍സ്റ്റബിള്‍ ക്ഷമാപണം നടത്തി. മഹരാഷ്ട്രയിലെ റെനാപൂര്‍ നാകയിലാണ് സംഭവമുണ്ടായത്. കോണ്‍സ്റ്റബിള്‍ പ്രണിത മുസ്‌നെയാണ് പെണ്‍കുട്ടികളെ മര്‍ദിച്ചത്.

പ്രണിത പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായിരുന്നു. പെണ്‍കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് ചോദ്യം ചെയ്താണ് പ്രണിത പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രണിത പെണ്‍കുട്ടികളോട് അസഭ്യം പറയുന്നത് വ്യക്തമാണ്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ കോണ്‍സ്റ്റബിള്‍ ക്ഷമാപണം നടത്തി.

വൈറലായ വീഡിയോ

താന്‍ രണ്ട് വര്‍ഷത്തിലേറെയായി ട്രാഫിക് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നു. തന്റെ പെണ്‍മക്കളെ ട്യൂഷന്‍ ക്ലാസുകളില്‍ വിട്ട ശേഷം ജോലിക്ക് പോകുമ്പോഴായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍ അപകടകരമാംവിധം സ്‌കൂട്ടര്‍ ഓടിക്കുന്നത് കണ്ടത്. സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തന്നോട്ട്, തന്റെ കാര്യം നോക്കാനാണ് പറഞ്ഞതെന്നും പ്രണിത മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Gang assault: കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; കൊൽക്കത്തയിൽ മൂന്ന് പേർ അറസ്റ്റിൽ

ഒരു നിമിഷം താന്‍ അവരോട് അമ്മയെ പോലെയാണ് പെരുമാറിയത്, കോണ്‍സ്റ്റബിളായിട്ടായിരുന്നില്ല. താന്‍ ഉപയോഗിച്ച ഭാഷ തെറ്റായിരുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.