AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ‘രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്’; വീഡിയോയുമായി യുവതി; വിമർശിച്ച് സോഷ്യൽ മീഡിയ

Woman Washes Eyes with Own Urine: ഇതിനായി രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Viral Video: ‘രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്’; വീഡിയോയുമായി യുവതി; വിമർശിച്ച് സോഷ്യൽ മീഡിയ
Viral Video (4)
Sarika KP
Sarika KP | Published: 26 Jun 2025 | 07:37 PM

ചർമ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനായും പല മാർ​ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. ഇതിനായി സോഷ്യൽ മീഡിയയിൽ കാണുന്ന പല പരീക്ഷണങ്ങളും നടത്താറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂനെയിൽ നിന്നുള്ള നൂപുർ പിറ്റി എന്ന യുവതിയാണ് സോഷ്യൽ മീഡ‍ിയയിൽ വിചിത്രമായ പരീക്ഷണവുമായി ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ‌‌ നേത്രസംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് യുവതി വീഡിയോയിൽ ചെയ്യുന്നത്. എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണുകൾ കഴുകുന്നത് എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഇതിനായി രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Also Read:റീൽസ് ചിത്രീകരണത്തിനിടെ 14–ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു; കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

‘മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്’ എന്ന് പറഞ്ഞാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്. ഇങ്ങനെ ചെയ്യുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് രണ്ട് കപ്പുകളിലായി നിറച്ച് കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു.

 

കണ്ണുകൾ എല്ലാ വശത്തേക്കും ചലിപ്പിക്കാനും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ പറയുന്നുണ്ട്. തുടർന്ന് കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു. എന്നാൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശിച്ച് രം​ഗത്ത് എത്തിയത്. പിന്നാലെ വീഡിയോ യുവതി ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഈ വീഡിയോ പങ്കുവച്ച് കൊണ്ട് ഇതിനെതിരെ മുന്നറിയിപ്പുമായി നിരവധി അവാര്‍ഡുകള്‍ നേടിയ ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് എക്സിൽ എത്തിയിരുന്നു. ദയവായി നിങ്ങളുടെ മൂത്രം കണ്ണിനുള്ളിലാക്കരുതെന്നും മൂത്രം അണുവിമുക്തമല്ല എന്നും പറഞ്ഞുകൊണ്ടാണ് ഡോക്ടർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Follow Us