AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭർത്താവുമായുള്ള ബന്ധം പകയായി; യുവതിയെ കൊലപ്പെടുത്താൻ ഭാര്യ നൽകിയത് 13 ലക്ഷത്തിൻ്റെ ക്വട്ടേഷൻ

Wife Among Four Arrested for Plotting Murder of 35-Year-Old Airline Employee Over Alleged Affair: ഭർത്താവിന് വർഷയുമായുള്ള ബന്ധത്തിൽ അസ്വസ്ഥയായിരുന്ന മോന അഗ്രവാൾ, തൻ്റെ വീടിന് സമീപം താമസിക്കുന്ന കുനാൽ കുംഭാൽക്കറിൻ്റെ സഹായത്തോടെ യുവതിയെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് കുനാൽ സ്ഥിരം കുറ്റവാളിയായ ഷാരൂഖ് പഠാനെ സമീപിക്കുകയും വർഷയെ കൊലപ്പെടുത്താൻ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിക്കുകയും ചെയ്തു

ഭർത്താവുമായുള്ള ബന്ധം പകയായി; യുവതിയെ കൊലപ്പെടുത്താൻ ഭാര്യ നൽകിയത് 13 ലക്ഷത്തിൻ്റെ ക്വട്ടേഷൻ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 20 Nov 2026 | 06:48 AM

ഗോണ്ഡിയ: മഹാരാഷ്ട്രയിലെ ഗോണ്ഡിയയിൽ എയർലൈൻ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. പുനെ ധനോരി സ്വദേശിനിയായ വർഷ തുർക്കർ (35) കൊല്ലപ്പെട്ട കേസിൽ, യുവതിയുടെ ആൺസുഹൃത്തിൻ്റെ ഭാര്യ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് നിതേഷ് അഗ്രവാളും വർഷയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യത്തിൽ, 41 കാരിയായ ഭാര്യ മോന അഗ്രവാൾ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം കൊലപാതകം നടപ്പിലാക്കിയത് എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി..

ദീപാവലി അവധി ആഘോഷിക്കാനായി മധ്യപ്രദേശിലെ ബാലഘട്ടിലെ കിൻഹിയിൽ മാതാപിതാക്കളുടെ വീട്ടിലെത്തിയതായിരുന്നു വർഷ. 2026 നവംബർ 14-ന് സുഹൃത്തായ നിതേഷ് അഗ്രവാളിനൊപ്പം ഇവർ ഗോണ്ഡിയയിലെ തിരോഡയിലേക്ക് യാത്ര തിരിച്ചു. തിരികെ മടങ്ങുന്നതിനിടെ ബോന്ദ്രാണി ഗ്രാമത്തിലെ വനമേഖലയിൽ വച്ച് അജ്ഞാതരായ മൂന്ന് യുവാക്കൾ വർഷയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ പോലീസ് ആറ് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലം മുതൽ തിരോഡ, ഖൈർലാഞ്ചി, വാരാസിയോണി, ബാലഘട്ട്, ഗോണ്ഡിയ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ 200-ഓളം സി.സി.ടി.വി ക്യാമറകൾ പോലീസ് വിശദമായി പരിശോധിച്ചു. നിതേഷ് അഗ്രവാൾ ഓടിച്ചിരുന്ന കാറിനെ ഒരു മോട്ടോർ സൈക്കിളിൽ മൂന്ന് യുവാക്കൾ പിന്തുടരുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതോടെ നവംബർ 19-ന് ഗോണ്ഡിയയിൽ നിന്ന് പ്രതികളിലൊരാളായ ഇമ്രാൻ കരീം ഷെയ്ഖിനെ (26) പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read: ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു; എ.എസ്‌.ഐയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് വനിതാ ഹെഡ് കോൺസ്റ്റബിളും സംഘവും

ഇമ്രാനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. ഭർത്താവിന് വർഷയുമായുള്ള ബന്ധത്തിൽ അസ്വസ്ഥയായിരുന്ന മോന അഗ്രവാൾ, തൻ്റെ വീടിന് സമീപം താമസിക്കുന്ന കുനാൽ കുംഭാൽക്കറിൻ്റെ സഹായത്തോടെ യുവതിയെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് കുനാൽ സ്ഥിരം കുറ്റവാളിയായ ഷാരൂഖ് പഠാനെ സമീപിക്കുകയും വർഷയെ കൊലപ്പെടുത്താൻ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിക്കുകയും ചെയ്തു. കൃത്യം നടപ്പാക്കാനായി ഇമ്രാൻ ഷെയ്ഖ് (26), നൈലാൻ ഷെയ്ഖ് (24), കൃഷ് റൗട്ട് (19) എന്നിവരെയാണ് പഠാൻ നിയോഗിച്ചത്.

വർഷയെ കാണാനായി നിതേഷ് ബാലഘട്ടിലേക്ക് യാത്ര തിരിച്ചത് മുതൽ പ്രതികൾ ഇയാളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. ഭാര്യ മോനയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന നിതേഷിൻ്റെ കാറിൽ ജി.പി.എസ് ട്രാക്കിംഗ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിലൂടെ ലഭിച്ച ലൊക്കേഷൻ വിവരങ്ങൾ പിന്തുടർന്നാണ് മൂന്നംഗ സംഘം ബൈക്കിലെത്തി ബോന്ദ്രാണിയിലെ വനമേഖലയിൽ വെച്ച് വർഷയെ കൊലപ്പെടുത്തിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾ നിലവിൽ ഒളിവിലാണ്

English Summary

Gondia police arrested four, including a woman who allegedly paid Rs 13 lakh to contract killers and used car GPS to murder her husband’s airline employee friend.

Follow Us