AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പൊതുസ്ഥലത്ത് മദ്യപാനം, ഒടുവിൽ ചൂലെടുക്കേണ്ടി വന്നു…; മദ്യപാനികളെ അടിച്ചോടിച്ച് സ്ത്രീകൾ, വീഡിയോ

Mumbai Viral Video: പ്രദേശത്ത് രാത്രി മദ്യപശല്യം രൂക്ഷമായിരുന്നതായി സ്ത്രീകൾ പറയുന്നു. രക്ഷാബന്ധൻ ദിനം മുതലാണ് ഈ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പോലീസിൽ പലവട്ടം പരാതി നൽകിയിട്ടും നടപടി ഇല്ലാതായതോടെയാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും സ്ത്രീകൾ പറയുന്നു.

Viral Video: പൊതുസ്ഥലത്ത് മദ്യപാനം, ഒടുവിൽ ചൂലെടുക്കേണ്ടി വന്നു…; മദ്യപാനികളെ അടിച്ചോടിച്ച് സ്ത്രീകൾ, വീഡിയോ
മദ്യപാനികളെ ചൂലുമായി അടിക്കാനെത്തുന്ന സ്ത്രീകൾ.
Neethu Vijayan
Neethu Vijayan | Published: 26 Aug 2024 | 02:24 PM

പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമായവരെ ചൂലുകൊണ്ട് അടിച്ചോടിച്ച് സ്ത്രീകൾ. മുംബൈയിലെ കാന്തിവലിയിലാണ് ശല്യം സഹിക്കാനാവാതെ സ്ത്രീകൾ ഒടുവിൽ ചൂലെടുത്തത്. കാന്തിവലിയിലെ ലാൽജിപാടയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചിരുന്നവരെ ചൂലുമായി എത്തി തല്ലിയോടിക്കുകയായിരുന്നു വീട്ടമ്മമാർ. വീട്ടിലെ പുരുഷന്മാരുടെ പിന്തുണയോടെയാണ് ഇവർ രം​ഗത്തെത്തിയത്.

പ്രദേശത്ത് രാത്രി മദ്യപശല്യം രൂക്ഷമായിരുന്നതായി സ്ത്രീകൾ പറയുന്നു. രക്ഷാബന്ധൻ ദിനം മുതലാണ് ഈ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പോലീസിൽ പലവട്ടം പരാതി നൽകിയിട്ടും നടപടി ഇല്ലാതായതോടെയാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും സ്ത്രീകൾ പറയുന്നു.


ഇത്തരത്തിലൊരു പ്രവർത്തി ചെയ്ത സ്ത്രീകൾക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഒരു കൂട്ടം സ്ത്രീകൾ മദ്യപരുടെ അടുത്തേക്ക് ചൂലുമായി നടന്നെത്തുന്നത് വീഡിയോയിൽ കാണാം. മദ്യപിക്കുന്നവരെ കണ്ടാലുടൻ ചൂലുകൊണ്ട് മർദിക്കുകയും പ്രദേശം വിടാൻ നിർബന്ധിക്കുകയും ചെയ്യണമെന്നാണ് സ്ത്രീകളുടെ നിർദ്ദേശം.

സോഷ്യൽ മീഡിയ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടിരിക്കുന്നത്. “മറാത്തി സ്ത്രീകൾക്ക് എന്താണ് ശരിയെന്നും എങ്ങനെ പെരുമാറണമെന്നും, അവരെ എങ്ങനെ സംരക്ഷിക്കണമെന്നും നന്നായി അറിയാം,” എക്സിൽ ഒരാൾ കുറിച്ചു.