AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച സംഭവം; കൊലപാകം തന്നെയെന്ന് പൊലീസ്

Homestay Under Scanner Over Guwahati Woman's Death: സംഭവദിവസം രാത്രി യുവതിയും ആൺസുഹൃത്തും തമ്മിൽ മുറിക്കുള്ളിൽ വച്ച് വഴക്കുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ യുവതി അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അവിടെ ഉള്ള ചില ആളുകളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും രക്ഷിക്കണമെന്നും യുവതി അമ്മയോട് പറഞ്ഞതായി കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച സംഭവം; കൊലപാകം തന്നെയെന്ന് പൊലീസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 29 Sep 2026 | 07:43 AM

ഗുവാഹത്തി: അസമിലെ ഗുവാഹത്തി ധാരാപൂരിലെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് വ്യക്തമക്കി പൊലിസ്. വെസ്റ്റ് ഗുവാഹത്തി ഡി.സിപി ബോളിൻ ഡീയോറിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. മതിയായ രേഖകളൊ തിരിച്ചറിയൽ കാർഡോ ഇല്ലാതെയാണ് യുവതിക്കും ആൺസുഹൃത്തിനും ഹോം സ്റ്റേയിൽ മുറി നൽകിയത് എന്നും പൊലീസ് ആന്വേഷണത്തിൽ കണ്ടെത്തൊയിട്ടുണ്ട്. ഹോം സ്റ്റേ അധികൃതർ രജിസ്റ്റർ സൂക്ഷിച്ചിരുന്നോ എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവദിവസം രാത്രി യുവതിയും ആൺസുഹൃത്തും തമ്മിൽ മുറിക്കുള്ളിൽ വച്ച് വഴക്കുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ യുവതി അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അവിടെ ഉള്ള ചില ആളുകളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും രക്ഷിക്കണമെന്നും യുവതി അമ്മയോട് പറഞ്ഞതായി കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണൊ എന്ന ചോദ്യത്തിന്, ഇതുവരെയുള്ള അന്വേഷണം ആ ദിശയിലേക്കാണ് നീങ്ങുന്നതെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഡി.സി.പി വ്യക്തമാക്കി. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: Delhi Fights Air Pollution: നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി; പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി; 50% വര്‍ക്ക് ഫ്രം ഹോം; ഓഫീസ് സമയത്തിലും മാറ്റം

സംഭവത്തിൽ പിടിയിലായ യുവതിയുടെ ആൺസുഹൃത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. സംഭവ സമയത്ത് ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന മറ്റു ആളുകളെയും ജീവനക്കാരെയും പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ആൺ സുഹൃത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട് എങ്കിലും അതിന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൃത്യമായ രേഖകൾ പരിശോധിക്കാതെയും അതിഥികളുടെ വിവരങ്ങൾ ശേഖരിക്കാതെയും പ്രവർത്തിച്ച ഹോംസ്റ്റേക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, ഞായറാഴ്ച രാത്രി ഗുവാഹത്തിയിലെ ജാലുക്ബാരിയിലുള്ള ഒരു ഹോംസ്റ്റേയിൽ നിന്ന് ഒരു യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. യുവതിയുടെ അവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ജാലുക്ബാരി പോലീസ് സൺഫ്ലവർ എന്ന ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തുന്നത്. ജോർഹട്ട് സ്വദേശിയായ യുവതിയെ പോലീസ് രക്ഷപ്പെടുത്തുകയും, അവരെ ഹോംസ്റ്റേയിൽ എത്തിച്ച ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്..ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

English Summary

Police suspect murder in the death of a young woman at a Guwahati homestay. Her male companion is in custody, and authorities are probing the homestay for skipping guest verification.

Follow Us