5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hoax Bomb Threats: 2024ൽ വിമാനങ്ങൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികൾ 728 എണ്ണം; അറസ്റ്റിലായത് 13 പേർ

Hoax Bomb Threats In 2024: 2024ൽ വിമാനക്കമ്പനികൾക്ക് ആകെ 728 വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചെന്ന് വ്യോമയാന മന്ത്രാലയം. ആഭ്യന്തര, രാജ്യാന്തര വിമാനക്കമ്പനികൾക്ക് ഇത്തരം ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ ആകെ 13 പേർ അറസ്റ്റിലായി.

Hoax Bomb Threats: 2024ൽ വിമാനങ്ങൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികൾ 728 എണ്ണം; അറസ്റ്റിലായത് 13 പേർ
ഇൻഡിഗോ എയർലൈൻസ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 03 Feb 2025 21:47 PM

2024ൽ മാത്രം വിമാനക്കമ്പനികൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണികൾ 728 എണ്ണമെന്ന് കേന്ദ്രം. ഇൻഡിഗോ എയർലൈൻസിനാണ് ഏറ്റവുമധികം ബോംബ് ഭീഷണികൾ ലഭിച്ചത്. എയർ ഇന്ത്യ, എവിസ്താര എന്നീ വിമാനക്കമ്പനികളാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. 728 ബോംബ് ഭീഷണികൾ ലഭിച്ചെങ്കിലും അറസ്റ്റിലായത് കേവലം 13 പേരാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ലഭിച്ച 728 വ്യാജ ബോംബ് ഭീഷണികളിൽ 714 എണ്ണവും ആഭ്യന്തര വിമാന സർവീസുകൾക്കായിരുന്നു. ബാക്കി ബോംബ് ഭീഷണികൾ രാജ്യാന്തര സർവീസുകൾക്ക് ലഭിച്ചു. രാജ്യാന്തര എയർലൈൻസിന് ലഭിച്ചത് 14 ബോംബ് ഭീഷണികളാണെന്ന് രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി മുരളീധർ മോഹോൾ വിശദീകരിച്ചു. എമിറേറ്റ്സിന് അഞ്ചും എയർ അറേബ്യയ്ക്ക് മൂന്നും ബോംബ് ഭീഷണികൾ ലഭിച്ചു. ഏറോഫ്ലോട്ട്, എയർ കാനഡ, കതായ് പസിഫിക്, റേത്തിഹാദ്, നോക് എയർ, തായ് ലയൺ എയർ എന്നീ എയർലൈനുകൾക്ക് ഒരു ബോംബ് ഭീഷണി വീതം ലഭിച്ചു.

ആഭ്യന്തര വിമാനക്കമ്പനികളിൽ ഇൻഡിഗോ എയർലൈൻസിനാണ് ഏറ്റവുമധികം ബോംബ് ഭീഷണി ലഭിച്ചതെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ രേഖകൾ തെളിയിക്കുന്നു. 216 ബോംബ് ഭീഷണികളാണ് ഇൻഡിഗോയ്ക്ക് ലഭിച്ചത്. എയർ ഇന്ത്യ (179), വിസ്താര (153), ആകാശ എയർ (72), സ്പൈസ്-ജെറ്റ് (35), അലയൻസ് എയർ (26), എയർ ഇന്ത്യ എക്സ്പ്രസ് (19), സ്റ്റാർ എയർ എന്നീ വിമാനക്കമ്പനികളാണ് അടുത്ത സ്ഥാനങ്ങളിൽ.

Also Read: Indian Railway: ഇതെങ്ങനെ പറയും! ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ ഇതാണ്‌

വ്യാജ ബോംബ് ഭീഷണികൾക്കെതിരെ നടപടിയെടുക്കാൻ വേണ്ട നടപടികൾസ് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ബോംബ് ഭീഷണികൾ വിലയിര്യ്ത്താൻ പ്രത്യേക കമ്മറ്റിയുണ്ട്. ഇത് ബോംബ് ഭീഷണി പരിശോധിച്ച് വേണ്ട നടപടിയെടുക്കും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 13 പേരാണ് വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

ബോംബ് ഭീഷണികക്കുടെ എയർലൈൻ തിരിച്ചുള്ള കണക്ക്.
ഇൻഡിഗോ – 216
എയർ ഇന്ത്യ – 179
വിസ്താര – 153
ആകാശ- 72
സ്പൈസ്ജെറ്റ് – 35
അലയൻസ് എയർ – 26
എയർ ഇന്ത്യ എക്സ്പ്രസ് – 19
സ്റ്റാർ എയർ – 14
എമിറേറ്റ്സ് – 5
എയർ അറേബ്യ – 3
ഏറോഫ്ലോട്ട് – 1
എയർ കാനഡ – 1
കതായ് പസഫിക് – 1
എത്തിഹാദ് – 1
നോക് എയർ – 1
തായ് ലയൺ എയർ – 1