AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി

Indian airlines have cancelled services to Riyadh: ഇന്ന് റിയാദ് വിമാനത്താവളത്തിന് നേരേ നടന്ന ഹൂതി ആക്രമണത്തിന് പിന്നാലെ, വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ ദില്ലിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ അടിയന്തരമായി ദില്ലിയിലേക്ക് തന്നെ തിരിച്ചുവിട്ടു.

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി
Indian Airlines Have Cancelled Services To RiyadhImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 08 Oct 2026 | 09:50 PM

ന്യൂഡൽഹി/ കൊച്ചി: സൗദി അറേബ്യൻ തലസ്ഥാനം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ ക്യാൻസൽ ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികളാണ് റിയാദ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുൻനിർത്തി ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവയ്ക്കുന്നു എന്നാണ് വിമാനക്കമ്പനികൾ അ‌റിയിച്ചിരിക്കുന്നത്. ഇതോടെ നാട്ടിൽനിന്ന് റിയാദിലേക്ക് മടങ്ങാനും പുതിയതായി ജോലിയിൽ പ്രവേശിക്കാനും ഉൾപ്പെടെ യാത്ര പ്ലാൻ ചെയ്തിരുന്ന നിരവധി മലയാള​കൾക്കും തിരിച്ചടിയായി.

ഇന്ന് റിയാദ് വിമാനത്താവളത്തിന് നേരേ നടന്ന ഹൂതി ആക്രമണത്തിന് പിന്നാലെ, വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ ദില്ലിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ അടിയന്തരമായി ദില്ലിയിലേക്ക് തന്നെ തിരിച്ചുവിട്ടു.

Also Read: കാൻസർ മരുന്നുകളുടെ വില 70 ശതമാനത്തോളം കുറയും; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ഗുജറാത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ദില്ലിയിൽ നിന്ന് റിയാദിലേക്കുള്ള വിമാനം പൈലറ്റുമാർ യു-ടേൺ അടിച്ച് തിരികെ കൊണ്ടുപോയത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവീസുകളും വ്യാഴാഴ്ച റദ്ദാക്കിയിട്ടുണ്ട്.

ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണമോ സൗജന്യമായി റീഷെഡ്യൂൾ യാത്രയോ നൽകുമെന്ന് വ്യോമയാനകമ്പനികൾ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബർ 10ന് ശേഷം സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വക്താക്കൾ അറിയിച്ചു.

സൗദി വ്യോമാതിർത്തി തങ്ങളുടെ സൈനിക പ്രവർത്തന മേഖലയാണെന്നും അവിടെ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് അവസാന മുന്നറിയിപ്പ് നൽകുകയാണെന്നും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ നേരത്തെ അറിയിച്ചിരുന്നു. കിങ് ഖാലിദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ തൊടുത്തതായും ആക്രമണത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചു. വ്യോമാതിർത്തി പൂർണ്ണമായി അടപ്പിക്കാൻ സൗദിയെ നിർബന്ധിതരാക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

അതേസമയം റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി. റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ബുധനാഴ്ച ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണമുണ്ടായത്. റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകൾക്കും നയതന്ത്ര സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

Airlines including IndiGo, Air India, and Air India Express have cancelled their flights to Riyadh following reports of a ballistic missile attack by Houthi rebels from Yemen targeting the King Khalid International Airport in the Saudi capital. The airlines announced the suspension of their Riyadh services until October 10, citing the deteriorating security situation in the region.

Follow Us