BRICS 2026: അന്ന് ബ്രിക്സിലെ ചോദ്യ ചിഹ്നമായി നിന്ന രാജ്യം, ഇന്ന് ആതിഥേയരായി മാറിയ കഥ

ബ്രിക്സിലെ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചും ആഗോള സമ്പദ്‌വ്യവസ്ഥയിലെ സാന്നിധ്യത്തെക്കുറിച്ചും ഉയർന്ന ചർച്ചകൾ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യക്ക് ബ്രിക്സിൽ അർഹമായൊരു സ്ഥാനത്തിന് അർഹതയുണ്ടോ എന്നതായിരുന്നു. അക്കാലത്ത് ഉയർന്ന പ്രധാന ചർച്ചകളിൽ ഇന്ത്യക്ക് ബ്രിക്സിൽ തുടരാൻ അർഹതയുണ്ടോ എന്നതായിരുന്നു? പ്രധാന വിഷയം പോലും ബ്രിക്സിലെ 'I' എന്ന അക്ഷരത്തിന് ഇന്ത്യക്ക് പകരം ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമോ? എന്ന് പോലും ചോദ്യങ്ങൾ ഉയർന്നിരുന്നു.

BRICS 2026: അന്ന് ബ്രിക്സിലെ ചോദ്യ ചിഹ്നമായി നിന്ന രാജ്യം, ഇന്ന് ആതിഥേയരായി മാറിയ കഥ

Brics 2026

Updated On: 

11 Sep 2026 | 12:01 PM

ന്യൂഡൽഹി: 2026-ൽ ബ്രിക്സ് ഉച്ചകോടിക്ക് നമ്മുടെ രാജ്യം  ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. വർഷങ്ങൾക്ക് മുൻപും നമ്മുടെ രാജ്യം ബ്രിക്സിൽ അംഗമായിരുന്നു. 2012-ലും ഇന്ത്യ ഈ കൂട്ടായ്മയെ നയിച്ചിരുന്നു. എന്നാൽ അന്ന് ബ്രിക്സിലെ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചും ആഗോള സമ്പദ്‌വ്യവസ്ഥയിലെ സാന്നിധ്യത്തെക്കുറിച്ചും ഉയർന്ന ചർച്ചകൾ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

അന്ന് ഉയർന്ന പ്രധാന ചോദ്യം ഇന്ത്യ കൂട്ടായ്മയെ എങ്ങനെ നയിക്കുമെന്നല്ല, മറിച്ച് ഇന്ത്യക്ക് ഇതിൽ സ്ഥാനം അർഹതയുണ്ടോ എന്നതായിരുന്നു. അക്കാലത്ത് ഉയർന്ന പ്രധാന ചർച്ചകളിൽ ഇന്ത്യക്ക് ബ്രിക്സിൽ തുടരാൻ അർഹതയുണ്ടോ എന്നതായിരുന്നു? പ്രധാന വിഷയം പോലും ബ്രിക്സിലെ ‘I’ എന്ന അക്ഷരത്തിന് ഇന്ത്യക്ക് പകരം ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമോ? എന്ന് പോലും ചോദ്യങ്ങൾ ഉയർന്നിരുന്നു.

സാമ്പത്തിക അനിശ്ചിതാവസ്ഥ

അക്കാലക്ക്ത രാജ്യത്തിൻ്റെ സാമ്പത്തിക അനിശ്ചിതാവസ്ഥയായിരുന്നു പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയിരുന്നത്. കുറഞ്ഞ സാമ്പത്തിക വളർച്ച, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, വളർന്നുവരുന്ന മറ്റ് വൻകിട സമ്പദ്‌വ്യവസ്ഥകൾക്ക് ഒപ്പമെത്താൻ ഇന്ത്യക്ക് കഴിയുമോയെന്ന സംശയം. എന്നിവയെല്ലാം പ്രശ്നമായിരുന്നു. 2012-ൽ ‘ബ്രിക്’ എന്ന സങ്കല്പം മുന്നോട്ടുവെച്ച ഗോൾഡ്മാൻ സാക്സിലെ ജിം ഒനീൽ, മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ ബ്രിക്സിലെ ഏറ്റവും ‘ആകർഷകമല്ലാത്ത’ സമ്പദ്‌വ്യവസ്ഥയായായാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. അക്കാലത്ത് തന്നെ മറ്റൊരു കാര്യം കൂടി സംഭവിച്ചു.

നിക്ഷേപ-സൗഹൃദ പരമാധികാര റേറ്റിംഗ് നഷ്ടപ്പെടുന്ന ആദ്യത്തെ ബ്രിക്സ് രാജ്യമായി ഇന്ത്യ മാറിയേക്കാമെന്ന് സ്റ്റാൻഡേർഡ് ആൻഡ് പുവർസ് മുന്നറിയിപ്പ് നൽകി.  2012–13 എത്തിയപ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5 ശതമാനത്തിലും താഴെയായി കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്തു.  വൻശക്തികൾക്കിടയിൽ സ്വന്തം സ്ഥാനം നിലനിർത്താൻ പാടുപെടുന്ന ഒരു ദുർബല രാജ്യമായി ഇന്ത്യയെ നയതന്ത്ര വിദഗ്ധർ പോലും കണ്ടു.

ആഗോള ശക്തികൾക്കിടയിലെ ഇന്ത്യ

അന്നത്തെ ഇന്ത്യയല്ല ഇന്ന്. ചിത്രം പൂർണ്ണമായും മാറിമറിഞ്ഞിരിക്കുന്നു. ഇന്ന് ബ്രിക്സ് കൂട്ടായ്മയുടെ ശക്തരായ രാജ്യങ്ങളിലൊന്നായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞു. 2026–27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യ 7.8% യഥാർത്ഥ ജിഡിപി വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇതുകൊണ്ട് തന്നെ ഇന്ത്യ നിലനിർത്തുന്നു. 2010-കളുടെ തുടക്കത്തിൽ രാദ്യത്തുണ്ടായിരുന്ന 5 ശതമാനത്തിൽ താഴെയുള്ള ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു മുന്നേറ്റം തന്നെയാണ്

അന്ന് മുന്നറിയിപ്പും, ഇന്നത്തെ തിരിച്ചുപോക്കും

2012-ൽ രാജ്യം റേറ്റിംഗിൽ ഇടിവ് നേരിടുമെന്ന് മുന്നറിയിപ്പ് ലഭിച്ച സ്ഥാനത്ത്, 2026 സെപ്റ്റംബറിൽ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി (JCRA) ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് BBB+ൽ നിന്ന് ‘A- (Stable Outlook)’ ആയി ഉയർത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, ധനപരമായ സുസ്ഥിരത, കരുത്തുറ്റ സാമ്പത്തിക വ്യവസ്ഥ, ശക്തമായ വിദേശ വ്യാപാര സ്ഥിതി എന്നിവയാണ് ഈ മാറ്റത്തിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്.

സാമ്പത്തിക വളർച്ച ഇന്ത്യയുടെ നയതന്ത്ര കരുത്തായും മാറുന്നുണ്ട്. യുഎസ്-ചൈന മത്സരവും ആഗോള ചേരിതിരിവുകളും വർധിച്ചുവരുന്ന ലോകത്ത്, സ്വന്തം വിദേശനയ സ്വാതന്ത്ര്യം നിലനിർത്തുന്ന ഇന്ത്യയുടെ രീതിക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രസക്തിയുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ ന്യൂഡൽഹിയിൽ ഒത്തുചേരുന്നത് ഇന്ത്യയുടെ വർധിച്ചുവരുന്ന നയതന്ത്ര കരുത്തിന്റെയും സ്വാധീനത്തിന്റെയും വ്യക്തമായ അടയാളവും കൂടിയാണ്.

English Summary

How India become a Major Part of BRICS. What are the Huddles that faced by our country to Grow like this. from a Question mark to Now, Nation’s Remarkable growth.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്