Lucknow Woman Death: “കുരങ്ങനെ പോലെയുണ്ടെന്ന് ഭർത്താവിൻ്റെ പരിഹാസം”; മനംനൊന്ത് യുവതി ജീവിതം അവസാനിപ്പിച്ചു
Husband Body Shaming And Death: നാല് വർഷം മുമ്പാണ് ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ. ഒരു സാധാരണ കുടുംബ സംഭാഷണമാണ് ഒരു വലിയ ദുരന്തത്തിലേക്ക് വഴിമാറിയത്.

തനു സിങ്
ലഖ്നൗ: ജീവിതപങ്കാളിയിൽ നിന്നേറ്റ പരിഹാസം ഒടുവിൽ ജീവനെടുത്തു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി (Lucknow Woman Death) ആത്മഹത്യ ചെയ്തു. ഇന്ദിരാനഗർ സ്വദേശിനിയായ തനു സിങ്ങാണ് (25) സ്വന്തം വസതിയിൽ ജീവനൊടുക്കിയത്. കാണാൻ ‘കുരങ്ങനെ പോലെയുണ്ട്’ എന്ന് ഭർത്താവ് നിരന്തരമായി അധിക്ഷേപിച്ചിരുന്നതായും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
നിസ്സാരമെന്ന് കരുതുന്ന പരിഹാസങ്ങൾ എങ്ങനെ ഒരാളുടെ മാനസിക നിലയെ തകർക്കുമെന്നതിൻ്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് യുപിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഈ സംഭവം. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ALSO READ: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ. ഒരു സാധാരണ കുടുംബ സംഭാഷണമാണ് ഒരു വലിയ ദുരന്തത്തിലേക്ക് വഴിമാറിയത്. രാഹുലും ഭാര്യ തനുവും തനുവിന്റെ സഹോദരി അഞ്ജലിയും മകൻ അഭയും ചേർന്ന് സംസാരിച്ചിരിക്കുകയായിരുന്നു. സന്തോഷകരമായ ആ അന്തരീക്ഷത്തെ പെട്ടെന്നാണ് രാഹുലിന്റെ വാക്കുകൾ ഇല്ലാതാക്കിയത്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് തനുവിലെ കാണാൻ കുരങ്ങിനെ പോലെയുണ്ട് എന്നായിരുന്നു അയാളുടെ പരാമർശം. രാഹുൽ ഇത് ഒരു തമാശരൂപേണ പറഞ്ഞതാണെങ്കിലും, തനുവിന് അത് ഉൾക്കൊള്ളാനായില്ല. ഇതിന് പിന്നാലെയാണ് തനു ആത്മഹത്യ ചെയ്തത്.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി തനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമാണ് പോലീസിന്റെ നിഗമനം. നിലവിൽ കുടുംബാംഗങ്ങളിൽ നിന്ന് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.