AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഗർഭിണിയായ ഭാര്യ മരിച്ചു; വിഷമം താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കി

Man Dies by Suicide Following Wife Death: സുനിലും അഞ്ചുമാസം ഗർഭിണിയായ ജ്യോതിയും ബിച്കുണ്ടയിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. അബദ്ധത്തിൽ ജ്യോതി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണതായാണ് വിവരം.

ഗർഭിണിയായ ഭാര്യ മരിച്ചു; വിഷമം താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 28 May 2025 06:54 AM

ഹൈദരാബാദ്: ഗർഭിണിയായ ഭാര്യ മരിച്ച വിഷമം താങ്ങാനാകാതെ ഭർത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ കാമറെഡ്‌ഡി ജില്ലയിലെ ബിച്കുണ്ടയിലാണ് സംഭവം. ഭാര്യ ജ്യോതി വാഹനാപകടത്തിൽ മരിച്ചതിന്റെ അടുത്ത ദിവസമാണ് ഭർത്താവ് സുനിൽ (30) ആത്മഹത്യ ചെയ്തത്.

സുനിലും അഞ്ചുമാസം ഗർഭിണിയായ ജ്യോതിയും ബിച്കുണ്ടയിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. അബദ്ധത്തിൽ ജ്യോതി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണതായാണ് വിവരം. നാട്ടുകാർ ഉടനെ ജ്യോതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി വഴിമധ്യേ മരണപ്പെട്ടു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജ്യോതിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ മുതൽ സുനിൽ ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ശുചിമുറിയിൽ പോയി അൽപ സമയത്തിന് ശേഷമാണ് യുവാവ് തിരിച്ചുവന്നത്. എന്നാൽ, തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങിയതോടെ സുനിലിനെ കുടുംബം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ALSO READ: മാതൃകയാക്കണം ഈ എക്കോ ഫ്രണ്ട്ലി കല്യാണം, പുത്തൻ ആശയം പരീക്ഷിച്ച് ബ്ലോ​ഗർ ഉമാ റാം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ ഭാഗമായി കുടുംബം ഒരു ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനായി ജ്യോതിയുടെ വീട്ടിലേക്ക് പോയി ഇരുവരും താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. ഒരു വർഷം മുമ്പാണ് സുനിലും ജ്യോതിയും വിവാഹിതരായത്. അതേസമയം, അപകട കാരണം അമിതവേഗതയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.