AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരും, പാകിസ്ഥാനെ വിശ്വസിക്കാനാകില്ല: ബിഎസ്എഫ്‌

India Pakistan Tensions: അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചു. ഇത്തരം 50 ഓളം ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി ഉള്‍പ്പെടെയുള്ള വനിത ഉദ്യോഗസ്ഥര്‍ ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ മാതൃകാപരമായി കൈകാര്യം ചെയ്യുന്നു.

Operation Sindoor: അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരും, പാകിസ്ഥാനെ വിശ്വസിക്കാനാകില്ല: ബിഎസ്എഫ്‌
ബിഎസ്എഫ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 28 May 2025 | 06:54 AM

ജമ്മു: പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുമെന്നും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.

അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചു. ഇത്തരം 50 ഓളം ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി ഉള്‍പ്പെടെയുള്ള വനിത ഉദ്യോഗസ്ഥര്‍ ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ മാതൃകാപരമായി കൈകാര്യം ചെയ്യുന്നു.

മെയ് 9,10 തീയതികളില്‍ പ്രകോപനമില്ലാതെ അഖ്‌നൂരിനടുത്തുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി ലഷ്‌കറെ ത്വയ്ബയുമായി ബന്ധപ്പെട്ട ലോണി പാഡില്‍ ബിഎസ്എഫ് ആക്രമണം നടത്തിയെന്നും 72 പാക് പോസ്റ്റുകളും 47 ഫോര്‍വേര്‍ഡ് പോസ്റ്റുകളും തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Modi Govt @ 11: നക്‌സലിസത്തെ തകര്‍ത്തെറിഞ്ഞ 11 വര്‍ഷങ്ങള്‍; മോദി സര്‍ക്കാരിന്റെ നേട്ടങ്ങളിലെ പൊന്‍തൂവല്‍

അതേസമയം, സാംബ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സിന്ദൂര്‍ എന്ന് പേരിടുമെന്നും സൈന്യം വ്യക്തമാക്കി. രണ്ട് പോസ്റ്റുകള്‍ക്ക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരും നല്‍കും. സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ്, കോണ്‍സ്റ്റബിള്‍ ദീപക് കുമാര്‍, സൈനികന്‍ നായിക് സുനില്‍ കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്.