AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘നിങ്ങൾ മരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല, ബസ് നിർത്തില്ല’; യു.പിയിൽ 9 പേർ വെന്തുമരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Yamuna Expressway Tragedy: Smoking Driver Refused to Stop Despite Burning Smell: ബസ്സിനുള്ളിലിരുന്ന് പുകവലിക്കുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരും ഇത് കണ്ടതായി ഭാവിച്ചില്ല. പുക വലിക്കുന്നത് നിർത്തണം എന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ ഭീഷണിയായിരുന്നു മറുപടി. യാത്രക്കിടെ വാഹനത്തിന് ഉള്ളിൽ നിന്നും രൂക്ഷമായ രീതിയിൽ കരിഞ്ഞ മണം വരാൻ തുടങ്ങിയതോടെ ഇക്കാര്യം യാത്രക്കാർ ഡ്രൈവറെ അറിയിച്ചിരുന്നു. എന്നാൽ ബസ്സിനുള്ള സാധാരന ഈ മണം ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ് ജീവനക്കാർ ഇത് തള്ളിക്കളയുകയായിരുന്നു

‘നിങ്ങൾ മരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല, ബസ് നിർത്തില്ല’; യു.പിയിൽ 9 പേർ വെന്തുമരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
യമുന എക്സ്പ്രസ്‌വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 02:50 PM

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രെസ്സ് വേയിൽ സ്ലീപ്പർ ബസ്സിന് തീപിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ എഫ്.ഐ.ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിന് മിനിറ്റുകൾക്ക് മുൻപ് തന്നെ ബസ്സിനുള്ളിലേക്ക് കരിഞ്ഞ മണം വരുന്നുണ്ട് എന്ന് യത്രക്കാർ അറിയിച്ചിരുന്നു. എന്നാൽ ഡ്രൈവറും കണ്ടക്ടറും ഇത് പൂർണമായും അവഗണിക്കുകയായിരുന്നു എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. അപകടകരമായ സാഹചര്യത്തിലും ജീവനക്കാർ ബസ്സിനുള്ളിൽ സിഗരറ്റ് വലിക്കുന്നത് തുടർന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബസ്സിനുള്ളിലിരുന്ന് പുകവലിക്കുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരും ഇത് കണ്ടതായി ഭാവിച്ചില്ല. പുക വലിക്കുന്നത് നിർത്തണം എന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ ഭീഷണിയായിരുന്നു മറുപടി. യാത്രക്കിടെ വാഹനത്തിന് ഉള്ളിൽ നിന്നും രൂക്ഷമായ രീതിയിൽ കരിഞ്ഞ മണം വരാൻ തുടങ്ങിയതോടെ ഇക്കാര്യം യാത്രക്കാർ ഡ്രൈവറെ അറിയിച്ചിരുന്നു. എന്നാൽ ബസ്സിനുള്ള സാധാരന ഈ മണം ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ് ജീവനക്കാർ ഇത് തള്ളിക്കളയുകയായിരുന്നു. യാത്രക്കാർ പല തവണ ആവശ്യപ്പെട്ടിട്ടും ബസ് നിർത്തി പരിശോധിക്കാൻ ജീവനക്കാർ തയ്യാറായില്ല, എന്ന് മാത്രമല്ല ഡ്രൈവർ പുകവലി തുടരുകയും ചെയ്തു.

Also Read: ദൂരം കുറച്ച്, സമയം ലാഭിച്ച് ഇന്ത്യ; അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ്

മിനിറ്റുകൾക്കകം തന്നെ ബസ്സിൻ്റെ മുൻ ഭാഗത്ത് നിന്നും വലിയ രീതിയിൽ തീ പടരുകയായിരുന്നു. ഭയന്നുപോയ യാത്രക്കാർ നിലവിളിച്ചപ്പോൾ ഡ്രൈവർ പറഞ്ഞ മറുപടിയാണ് ഞട്ടിക്കുന്നത്. “നിങ്ങൾ മരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല, ഞാൻ ഒരു കാരണവശാലും ബസ്സ് നിർത്തില്ല” എന്നായിരുന്നു ഡ്രൈവറുടെ ക്രൂരമായ പ്രതികരണം. എഫ്.ഐ.ആറിൽ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോവുകയായിരുന്ന ബിഹാർ രജിസ്ട്രേഷനിലുള്ള ബസ്സിലാണ് തീപിടുത്തമുണ്ടായത്. 35-ലധികം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.

തീയും കനത്ത പുകയും അതിവേഗം ബസ്സിനുള്ളിലേക്ക് ;പടർന്നതിനാൽ പലർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. സംഭവത്തിൽ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസ്സിലെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിൽ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 60-ലധികം തവണയാണ് ഈ ബസ്സിന് പിഴ ചുമത്തിയിട്ടുള്ളത്.

English Summary

Nine passengers died in a Greater Noida bus fire after the smoking driver ignored warnings of a burning smell. The heavily fined bus caught fire, trapping passengers

Follow Us