Air Force’s Fighter Jet Crashes: വ്യോമസേന വിമാനം തകർന്നുവീണു; രാജസ്ഥാനിൽ പൈലറ്റടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

IAF Jaguar Fighter Jet Crashes in Rajasthan: രാജസ്ഥാനിലെ ചുരുവിൽ ഭാനുഡ ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. SEPECAT ജാഗ്വാര്‍ വിമാനമാണ് ഒരു വയലിൽ തകര്‍ന്നു വീണത്.

Air Forces Fighter Jet Crashes: വ്യോമസേന വിമാനം തകർന്നുവീണു; രാജസ്ഥാനിൽ പൈലറ്റടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Air Force's Fighter Jet Crashes

Published: 

09 Jul 2025 14:56 PM

ജയ്‌പുർ: വ്യോമസേന വിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ചുരുവിൽ ഭാനുഡ ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. SEPECAT ജാഗ്വാര്‍ വിമാനമാണ് ഒരു വയലിൽ തകര്‍ന്നു വീണത്. വിമാനം പൂർണമായും കത്തിനശിച്ചു. മ‍ൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

സൂറത്ത്ഗഡ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Also Read:അങ്ങേയറ്റം ദുഃഖകരമായ സംഭവം; ഗുജറാത്തില്‍ പാലം തകര്‍ന്ന് 9 പേര്‍ മരിച്ചതില്‍ പ്രധാനമന്ത്രി

അതേസമയം ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിന് സമീപം വ്യോമസേനയുടെ ഒരു ജാഗ്വർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ