India Pakistan Tensions: ആയുധങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍

India Pakistan Ceasefire: പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തലിന് സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാന്‍ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട് എന്ന് വിദേശകാര്യമന്ത്രി ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദര്‍ പറഞ്ഞു.

India Pakistan Tensions: ആയുധങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍

എസ് ജയ്ശങ്കര്‍

Updated On: 

10 May 2025 19:13 PM

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വിരാമമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍. ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ചര്‍ച്ചകള്‍ക്കൊടുവില്‍ സൈനിക നീക്കങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും അവസാനിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഇന്ത്യ എപ്പോഴും ഭീകരതയ്‌ക്കെതിരാണെന്നും അതിനെതിരെ ഒരു വിട്ടുവീഴചയില്ലാത്ത നിലപാട് കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അത് അങ്ങനെ തന്നെ തുടരുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തലിന് സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാന്‍ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട് എന്ന് വിദേശകാര്യമന്ത്രി ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദര്‍ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും