Census 2027: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെന്‍സസ് വരുന്നു, ലിവിങ് ടുഗദർ ദമ്പതികളെയും വിവാഹിതരായി പരിഗണിക്കും

India Digital Census 2027: സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിൽ ആദ്യഘട്ട സെൻസ് ജൂണിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുന്നത്. ജൂലൈ ഒന്ന് മുതൽ മുപ്പത് വരെ ഉദ്യോ​ഗസ്ഥർ നേരിട്ട് വീട്ടിലെത്തി വിവരം ശേഖരിക്കും. സെൻസസിൽ ശേഖരിക്കുന്ന വ്യക്തി​ഗത വിവരങ്ങൾ രഹസ്യമായിരിക്കും.

Census 2027: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെന്‍സസ് വരുന്നു, ലിവിങ് ടുഗദർ ദമ്പതികളെയും വിവാഹിതരായി പരിഗണിക്കും

Mritunjay Kumar Narayan

Published: 

30 Mar 2026 | 02:28 PM

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സമ്പൂർണ സെൻസസ് വരുന്നുവെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ. 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിൽ ആദ്യഘട്ട സെൻസ് ജൂണിൽ ആരംഭിക്കുമെന്നും സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ 30 വരെ സമയമുണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുന്നത്. ജൂലൈ ഒന്ന് മുതൽ മുപ്പത് വരെ ഉദ്യോ​ഗസ്ഥർ നേരിട്ട് വീട്ടിലെത്തി വിവരം ശേഖരിക്കും. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുക. ശേഷം, രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കും. കുടുംബങ്ങളിലെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമ്പത്തിക നിലവാരം, പ്രത്യുൽപ്പാദന നിരക്ക്, കുടിയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതാണ്.

ALSO READ: ബീഹാർ കൗൺസിൽ അംഗത്വം ഒഴിഞ്ഞ് നിതീഷ് കുമാർ; അടുത്ത മുഖ്യമന്ത്രി ആര്?

രണ്ടാം ഘട്ടത്തിലാണ് ജാതി സെൻസസും നടത്തുന്നത്. സെൻസസിൽ ശേഖരിക്കുന്ന വ്യക്തി​ഗത വിവരങ്ങൾ രഹസ്യമായിരിക്കും. വിവരവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ലഭിക്കുന്നതല്ല. കോടതിയിൽ തെളിവായി ഹാജരാക്കാനും സാധിക്കില്ല. സെൻസസും എസ്ഐആറും തമ്മിൽ ബന്ധമില്ല. ഇനി മുതൽ ലിവിങ് ടു​ഗദർ ദമ്പതികളെയും സെൻസസിൽ വിവാഹിതരായി പരി​ഗണിക്കുന്നതാണ്. സെൻസസ് നടപടികളുടെ ആകെ ചെലവിനായി 11,718.24 കോടി രൂപ കേന്ദ്ര മന്ത്രി സഭ അം​ഗീകരിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ വർഷം നവംബറിൽ നടത്തി. ആദ്യത്തെ ഡിജിറ്റൽ സെൻസസാണിത്. വിവരങ്ങൾ‌ ശേഖരിക്കാൻ പ്രത്യേക മൊബൈൽ ആപ്പും സെൽഫ് ഇന്യൂമറേഷൻ പോർട്ടലും ഒരുക്കും. സെൻസസിനായുള്ള മൊബൈൽ ആപ്പ് 16 ഭാഷകളിൽ ലഭ്യമാകും. എല്ലാ പൗരന്മാരും സെൻസസിൽ പങ്കെടുക്കണമെന്നും വിവരങ്ങൾ കൃത്യമായി നൽകണമെന്നും സെൻസസ് കമ്മീഷണർ പറഞ്ഞു.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി