AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

CM Nitish Kumar: ബീഹാർ കൗൺസിൽ അംഗത്വം ഒഴിഞ്ഞ് നിതീഷ് കുമാർ; അടുത്ത മുഖ്യമന്ത്രി ആര്?

Nitish Kumar Resigns From Legislative Council: ഈ മാസം ആദ്യവാരമാണ് നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗൺസിലിലോ അംഗമായിരിക്കാൻ സാധിക്കില്ല. ഇതേതുടർന്നാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്നാണ് നിബന്ധന.

CM Nitish Kumar: ബീഹാർ കൗൺസിൽ അംഗത്വം ഒഴിഞ്ഞ് നിതീഷ് കുമാർ; അടുത്ത മുഖ്യമന്ത്രി ആര്?
Cm Nitish KumarImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Mar 2026 | 01:27 PM

പട്‌ന: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതീഷ് കുമാർ ബിഹാർ (Nitish Kumar) ബിഹാർ എംഎൽസി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടൻ തന്നെ രാജിവെക്കുമെന്നാണ് റിപ്പോർട്ട്. ജെഡിയു എംഎൽസി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് കുമാർ രാജിക്കത്ത് സമർപ്പിച്ചത്. ചെയർമാൻ അവധേഷ് നാരായൺ സിങ്ങിനാണ് രാജികത്ത് നൽകിയത്.

ഈ മാസം ആദ്യവാരമാണ് നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗൺസിലിലോ അംഗമായിരിക്കാൻ സാധിക്കില്ല. ഇതേതുടർന്നാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കേണ്ടതുണ്ട്.

ALSO READ: 2 മാസത്തേക്ക് പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ കേന്ദ്ര അനുമതി

രണ്ട് പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൻ്റെ ക്യാൻവാസിലേക്ക് ചുവടുമാറ്റുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. നിതീഷ് കുമാര‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ ഇനിയാര് എന്നുള്ള ചോദ്യമാണ് ബിഹാർ രാഷ്ട്രീയത്തിൽ ഉയരുന്നത്.

രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഉചിതമായ സമയത്ത്, ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി നടക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞത്.

 

 

Follow Us