India: ‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ആരുടെയും അനുവാദം വേണ്ട’; ശക്തമായ മറുപടി നൽകി ഇന്ത്യ

Russian Oil Imports To India: ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നും സർക്കാർ പറഞ്ഞു. റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

India: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ആരുടെയും അനുവാദം വേണ്ട; ശക്തമായ മറുപടി നൽകി ഇന്ത്യ

Russian Oil

Updated On: 

06 Mar 2026 | 06:20 PM

റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നും സർക്കാർ പറഞ്ഞു. റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് നൽകിയിരുന്നു. ഇതിന് പിന്നാലെ മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയ്ക്ക് വാഷിം​ഗ്ടണിന്റെ അനുമതി വേണമെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതാണ് ഈ നിലപാട്. തങ്ങൾ ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ ആഭ്യന്തര തീരുമാനമാണെന്നും അതിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽ നിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്. 2026 ഏപ്രിൽ 3 വരെയാണ് ഇളവ് അനുവദിച്ചതെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.

റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ്. ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം ഏകദേശം 1.0 മുതൽ 1.7 ദശലക്ഷം ബാരൽ വരെ റഷ്യൻ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. അതായത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 25-30% വരും.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്