AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാജ്യത്ത് വിമാനങ്ങൾക്ക് കടുത്ത ക്ഷാമം; 1,000 വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

India to Buy 1,000 More Aircraft as Air Travel Demand Rises: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇതിനകം തന്നെ 1,200-ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2,000-ത്തിലധികം വിമാനങ്ങള്‍ ആവശ്യമായി വരും. ഇതിന്റെ ഭാഗമായാണ് 1,000 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നത്.

രാജ്യത്ത് വിമാനങ്ങൾക്ക് കടുത്ത ക്ഷാമം; 1,000 വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ
വിമാനം Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 17 Nov 2026 | 06:28 AM

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വിമാനങ്ങളുടെ ലഭ്യതക്കുറവും രൂക്ഷമാകുന്നു. ഈ സാഹചര്യം പരിഹരിക്കാന്‍ 1,000 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തയാറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നിലവില്‍ 1,200-ലധികം വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 2,000-ത്തിലധികം വിമാനങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈജിപ്ത് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ സിവില്‍ വ്യോമയാന മേഖലയ്ക്ക് വലിയ വളര്‍ച്ചയാണുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാന നിര്‍മാതാക്കളായ പ്രമുഖ കമ്പനികളുമായി കൂടുതല്‍ വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

1,200 വിമാനങ്ങള്‍ക്ക് ഇതിനകം ഓര്‍ഡര്‍

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇതിനകം തന്നെ 1,200-ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2,000-ത്തിലധികം വിമാനങ്ങള്‍ ആവശ്യമായി വരും. ഇതിന്റെ ഭാഗമായാണ് 1,000 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നത്.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ എയര്‍ബസ്, ബോയിങ് എന്നീ ആഗോള വിമാന നിര്‍മാണ കമ്പനികള്‍ക്ക് വലിയ ഓര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങളുടെ വിതരണം വൈകുന്നത് വ്യോമയാന മേഖലയിലെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

Also Read: ഫിലിപ്പീനീസ് പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി; ഗാലാ ഡിന്നറിലും രാമായണ അവതരണത്തിലും പങ്കെടുത്തു

ഈജിപ്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ വിമാനങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതോടെ ഈജിപ്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ഈജിപ്തിലെ ദേശീയ വിമാനക്കമ്പനിയായ ഈജിപ്ത് എയര്‍ ഇന്ത്യയ്ക്കും ഈജിപ്തിനുമിടയില്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്. വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പിയൂഷ് ഗോയല്‍ ഈജിപ്തിലെത്തിയത്.

വിമാന നിര്‍മാണ മേഖലയിലും മുന്നേറ്റം

വിമാന നിര്‍മാണ മേഖലയിലും ഇന്ത്യയുടെ സാന്നിധ്യം ശക്തമാകുകയാണ്. എയര്‍ബസ് രാജ്യത്ത് സൈനിക ഗതാഗത വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി രണ്ട് അന്തിമ അസംബ്ലി ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ബോയിങ്ങും എയര്‍ബസും പ്രതിവര്‍ഷം ഏകദേശം 200 കോടി ഡോളറിന്റെ ഘടകങ്ങളും സേവനങ്ങളും ഇന്ത്യയില്‍ നിന്ന് സംഭരിക്കുന്നുണ്ട്. ഇത് രാജ്യത്തെ വ്യോമയാന വ്യവസായത്തിന് വലിയ അവസരമാണ് നല്‍കുന്നത്.

English Summary

India plans to order 1,000 more aircraft to address the growing shortage of planes amid rising air travel demand. Union Commerce Minister Piyush Goyal said the country already has orders for over 1,200 aircraft but will need more than 2,000 to meet future requirements.

Follow Us