AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bullet Train: 280 കി.മീ സ്പഡീല്‍ കുതിക്കാം; ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ റൂട്ടില്‍

Bullet Train in India by 2027 Mumbai Ahmedabad Route: ബി28 എന്നറിയപ്പെടുന്ന ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിനാണ് ഇന്ത്യന്‍ റെയില്‍വേയെ കരുത്തുറ്റതാക്കാന്‍ കളത്തിലേക്ക് ഇറങ്ങാന്‍ പോകുന്നത്. റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന റോളിങ് സ്‌റ്റോക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യ ഇതുവഴി ലക്ഷ്യമിടുന്നു.

Bullet Train: 280 കി.മീ സ്പഡീല്‍ കുതിക്കാം; ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ റൂട്ടില്‍
പ്രതീകാത്മക ചിത്രം Image Credit source: Gustavo Valiente/Europa Press via Getty Images
Shiji M K
Shiji M K | Updated On: 06 Apr 2026 | 08:16 AM

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. 2027 മാര്‍ച്ചോടെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ബി28 എന്നറിയപ്പെടുന്ന ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിനാണ് ഇന്ത്യന്‍ റെയില്‍വേയെ കരുത്തുറ്റതാക്കാന്‍ കളത്തിലേക്ക് ഇറങ്ങാന്‍ പോകുന്നത്. റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന റോളിങ് സ്‌റ്റോക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യ ഇതുവഴി ലക്ഷ്യമിടുന്നു.

ബി28 ബുള്ളറ്റ് ട്രെയിന്‍

ബെംഗളൂരുവിലെ റെയില്‍ കോച്ച് കോംപ്ലക്‌സിലാണ് ബിഇഎംഎല്‍ തദ്ദേശീയമായി ബുള്ളറ്റ് ട്രെയിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ കരാറിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമായി ബുള്ളറ്റ് ട്രെയിന്‍ സെറ്റുകള്‍ നിര്‍മിക്കാനുള്ള രാജ്യത്തിന്റെ ആദ്യശ്രമം കൂടിയാണിത്.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ ഈ ട്രെയിനിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. പ്രാരംഭ പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായിരിക്കും.

ആദ്യ സര്‍വീസ് എവിടെ?

സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലായിരിക്കും ബി28 ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ സര്‍വീസ്. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനുകളുടെ പ്രധാന കേന്ദ്രവുമായി മാറാന്‍ പോകുന്ന മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ ഭാഗമാണ് ഈ പാത.

ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ നിര്‍മാണം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിന്റെ നിര്‍മാണം 2027 പൂര്‍ത്തിയാക്കി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും.

Follow Us