India Japan : ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ജപ്പാന്‍, നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു

India Japan Annual Summit : ജപ്പാനില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയിച്ചിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. ഊര്‍ജ്ജം, സാമ്പത്തിക സുരക്ഷ, നിര്‍മിത ബുദ്ധി, നിര്‍മ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് മുന്നോട്ട് നീങ്ങും.

India Japan : ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ജപ്പാന്‍, നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു

Narendra Modi, Sanae Takaichi

Updated On: 

02 Jul 2026 | 09:17 PM

ജപ്പാനില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയിച്ചിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. ഊര്‍ജ്ജം, സാമ്പത്തിക സുരക്ഷ, നിര്‍മിത ബുദ്ധി, നിര്‍മ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് മുന്നോട്ട് നീങ്ങും. ഇന്ത്യയിലേക്ക് 5.91 ലക്ഷം കോടിയുടെ ജാപ്പനീസ് നിക്ഷേപം ആകര്‍ഷിക്കുകയും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജപ്പാന്‍ കമ്പനികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും ഉച്ചകോടിയില്‍ ധാരണയായി.

തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. സുപ്രധാന ചര്‍ച്ചകള്‍ക്കൊടുവില്‍ ഭൂമിശാസ്ത്രം, ധാതു പര്യവേക്ഷണം, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, നൂതന ബാറ്ററി സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ സുപ്രധാന മേഖലകളിലെ സഹകരണ കരാറുകള്‍ സംബന്ധിച്ച എം.ഒ.യു കൈമാറി.

Also Read: ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍, സ്വാഗതം ചെയ്ത് മോദി; എന്‍എന്‍ജി കരാറില്‍ ഒപ്പുവെക്കും

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സഹകരണ പരിപാടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്ന് ഇരുന്ന നേതാക്കളും അറിയിച്ചു. ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന് നിര്‍ണായക സാന്നിധ്യമാണ് ഉള്ളത്, ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനയ് തകയിച്ചിയെ ഇന്ത്യയിലേക്ക് സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ ദീര്‍ഘവീക്ഷണമുള്ള ലോക നേതാവാണെന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നരേന്ദ്രമോദിയെ ജേഷ്ഠ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയുമായി പരമാവധി സഹകരിച്ച് നീങ്ങുമെന്നും അറിയിച്ചു.

ഉച്ചകോടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വിവിധ ഇന്ത്യന്‍ ജപ്പാന്‍ കമ്പനികള്‍ തമ്മില്‍ കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിരോധരംഗത്തും സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ധാരണയായി. സമുദ്ര സുരക്ഷാപ്രതിരോധ സാങ്കേതിക രംഗത്തിന് കരുത്ത് നല്‍കുന്ന സംയുക്ത പ്രതിരോധ വികസന പദ്ധതിയായ യൂണികോണ്‍ നേവല്‍ റേഡിയോ ആന്റിനയുമായി ബന്ധപ്പെട്ട കരാറുകളിലാണ് യു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഇതാദ്യമായാണ് ജപ്പാന്‍ മറ്റൊരു രാജ്യത്തിന് ഇത്രയും തന്ത്രപ്രധാനമായ ഒരു സാങ്കേതിക വിദ്യ കൈമാറാന്‍ തീരുമാനമെടുക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ജപ്പാനീസ് കമ്പനികളും ചേര്‍ന്നാണ് ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ക്കായി ഈ സാങ്കേതികവിദ്യയില്‍ അടിസ്ഥാനമാക്കിയ നിര്‍മ്മാണങ്ങള്‍ നടത്തുക.

English Summary

Increased investment from Japan is flowing into India. This decision was reached during the 16th India-Japan Annual Summit held in Delhi between Prime Minister Narendra Modi and Japanese Prime Minister Sanae Takaichi. An understanding was reached at the summit to further enhance mutual cooperation between the two nations. Both countries will move forward with greater collaboration in sectors such as energy, economic security, artificial intelligence, manufacturing, and trade.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം