വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ ഇല്ല, ദുരൂഹത!
Indian Sailor’s Death in Venezuela: വെനസ്വേലയില്‍ വച്ച് ഇന്ത്യന്‍ നാവികന്‍ മരണപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. ഉത്തര്‍പ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാന്‍ എന്ന 33 കാരന്റെ മരണത്തിലാണ് കുടുംബവും ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) എന്ന സംഘടനയും ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് രാകേഷ് മരണപ്പെട്ടു എന്ന് കമ്പനി അറിയിക്കുന്നത്.
ലഖ്‌നൗ : വെനസ്വേലയില്‍ വച്ച് ഇന്ത്യന്‍ നാവികന്‍ മരണപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. ഉത്തര്‍പ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാന്‍ എന്ന 33 കാരന്റെ മരണത്തിലാണ് കുടുംബവും ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) എന്ന സംഘടനയും ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് രാകേഷ് മരണപ്പെട്ടു എന്ന് കമ്പനി അറിയിക്കുന്നത്. അതിന് ശേഷം ഒരു മാസം കഴിയുമ്പോഴാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. എന്നാല്‍ നാട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ തലച്ചോറ്, കരള്‍, ഹൃദയം തുടങ്ങിയ മുഴുവന്‍ ആന്തരിക അവയവങ്ങളും കാണാനില്ലെന്നും മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
രാകേഷിന്റെ മരണകാരണം വ്യക്തമാക്കുന്ന യാതൊരുവിധ രേഖകളോ മറ്റ് വിവരങ്ങളോ കുടുംബത്തിന് കമ്പനി അധികൃതര്‍ കൈമാറിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉത്തര്‍പ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ്, മര്‍ച്ചന്റ് നേവി ജീവനക്കാരനായി വെനസ്വേലയിലേക്ക് പോകുന്നത്. തുടര്‍ന്ന് മെയ് മാസത്തില്‍ രാകേഷിന്റെ പിതാവിനെ കമ്പനി അധികൃതര്‍ വിളിക്കുകയും രാകേഷിന് കപ്പലില്‍ വീണ് പരിക്കേറ്റെന്ന് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആരോഗ്യ സ്ഥിതി വഷളായി എന്നും രക്ഷപ്പെടാന്‍ വെറും അഞ്ച് ശതമാനം സാധ്യതയെ അവശേഷിക്കുന്നുള്ളൂ എന്നും അധികൃതര്‍ വിളിച്ച് പറഞ്ഞു. അതേ ദിവസം വൈകിട്ട് രാകേഷ് മരിച്ചു എന്ന വിവരവും അറിയിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
Also Read: “തോക്ക് വച്ചിരുന്ന സ്ഥലം എനിക്കറിയാമായിരുന്നു”; 10 വയസ്സുകാരൻ വെടിയുതിർത്തു, ഏഴുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
വീണപ്പോള്‍ ഏറ്റ ഗുരതരമായ പരിക്കും ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണം എന്നാണ് കമ്പനി അറിയിച്ചത്. മരണത്തില്‍ ദുരൂഹത തോന്നിയ കുടുംബം മൃതദേഹം ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ കോടതിയെ സമീപിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് ആന്തരിക അവയവങ്ങള്‍ ഒന്നും മൃതദേഹത്തില്‍ ഇല്ലെന്ന് മനസ്സിലാകുന്നത്. അതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടത്താനിയില്ല. മൃദേഹത്തില്‍ നിന്ന് എന്തിന് വേണ്ടിയാണ് ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്തത് എന്നും എന്തുകൊണ്ട് ഇക്കാര്യം കുടുംബത്തെ അറിയിച്ചില്ലെന്നുമാണ് എഫ്.എസ്.യു.ഐ സംഘടന ചോദിക്കുന്നത്. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതും.
ഈ സംഭത്തില്‍ തുടര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കുടുംബം. സത്യാവസ്ഥ പുറത്ത് വരണമെന്നും രാകേഷ് ജോലി ചെയ്ത കമ്പനിക്കെതിരെ നടപിട വേണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. പിതാവും സഹോദനും ഭാര്യയും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് രാകേഷിന്റെ കുടുംബത്തില്‍ ഉള്ളത്. നിലവില്‍ മുംബൈയിലാണ് ഇവര്‍ താമസം. രാകേഷിന്റ മാതാവ് നേരത്ത കോവിഡ് മൂലം മരണപ്പെട്ടിരുന്നു. ലക്ഷങ്ങള്‍ ചെലവാക്കിയാണ് രാകേഷ് വെനസ്വേലയിലെ ജോലിക്ക് വേണ്ടി പോയത്.
English Summary
The death of an Indian sailor in Venezuela is shrouded in mystery. The family and the Federation of Seafarers’ Unions of India (FSUI) have alleged foul play in the death of 33-year-old Rakesh Chauhan, a native of Uttar Pradesh. The company has said that Rakesh died last May.