Monsoon Forecast 2026 India: ഇടവപ്പാതി പിണങ്ങും? ഇത്തവണ മഴ സാധാരണയിലും താഴെയെന്ന് പ്രവചനം; വില്ലനായത് ‘എല്‍ നിനോ’

Skymet predicts below normal monsoon for India 2026: കാലവർഷം 2026 സാധാരണയിലും താഴെയായിരിക്കുമെന്ന് സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ ഏകദേശം 94 ശതമാനം മാത്രം മഴയാണ് ഇത്തവണ പ്രവചിക്കുന്നത്. എല്‍ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് പ്രതികൂലമാകുന്നത്. 20 ശതമാനം മാത്രമാണ് സാധാരണ മണ്‍സൂണിനുള്ള സാധ്യത.

Monsoon Forecast 2026 India: ഇടവപ്പാതി പിണങ്ങും? ഇത്തവണ മഴ സാധാരണയിലും താഴെയെന്ന് പ്രവചനം; വില്ലനായത് എല്‍ നിനോ

Image for representation purpose only

Published: 

08 Apr 2026 | 07:14 AM

Skymet Monsoon Forecast 2026 India: ഇന്ത്യയില്‍ ഈ വര്‍ഷത്തെ കാലവർഷം (മണ്‍സൂണ്‍ 2026) സാധാരണയിലും താഴെയായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ (LPA) ഏകദേശം 94 ശതമാനം മാത്രം മഴയാണ് ഇത്തവണ പ്രവചിക്കുന്നത്. എല്‍ നിനോ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഇടവപ്പാതിക്ക് പ്രതികൂലമാകുന്നത്. 96%-104% മഴയെയാണ് നോര്‍മല്‍ മണ്‍സൂണായി കണക്കാക്കുന്നത്.

എന്നാല്‍ ഇത്തവണ ഇത് 90 ശതമാനത്തിനും, 95 ശതമാനത്തിനും ഇടയിലാകാന്‍ 40 ശതമാനം സാധ്യതയുണ്ടെന്ന് സ്കൈമെറ്റ് പ്രവചിക്കുന്നു. എല്‍പിഎയുടെ 90 ശതമാനത്തില്‍ താഴെ മഴ ലഭിക്കാന്‍ 30 ശതമാനം സാധ്യത നിലനില്‍ക്കുന്നുവെന്നും പ്രവചനത്തിലുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമായേക്കുമെന്നാണ് ആശങ്ക.

20 ശതമാനം മാത്രമാണ് സാധാരണ മണ്‍സൂണിനുള്ള സാധ്യത. സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത വെറും 10 ശതമാനമാണ്. അധിക മഴ ലഭിക്കാന്‍ ഒട്ടും സാധ്യതയില്ലെന്നും സ്കൈമെറ്റ് ചൂണ്ടിക്കാട്ടുന്നു. നാലുമാസത്തെ മൺസൂൺ സീസണിലെ എൽപിഎ 868.6 മില്ലിമീറ്ററാണ്.

മണ്‍സൂണ്‍ ഇത്തവണ താരതമ്യേന കുറവായിരിക്കുമെന്ന് ജനുവരിയില്‍ തന്നെ സ്‌കൈമെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര വര്‍ഷത്തെ ലാ നിന സാഹചര്യങ്ങള്‍ക്ക് ശേഷം, എല്‍ നിനോയുടെ തിരിച്ചുവരവാണ് പ്രധാന ആശങ്ക. എൽ നിനോയുടെ തിരിച്ചുവരവ് ദുർബലമായ മൺസൂണിന് കാരണമാകുമെന്ന്‌ സ്കൈമെറ്റിന്റെ മാനേജിംഗ് ഡയറക്ടർ ജതിൻ സിംഗ് പറഞ്ഞു.

മഴ എപ്പോള്‍, എങ്ങനെ?

ജൂണ്‍ മാസത്തില്‍ സാധാരണ നിലയിലുള്ള മഴ ലഭിച്ചേക്കാം. പക്ഷേ ജൂലൈ മുതൽ സെപ്റ്റംബർ വരെ മഴ കുറയാനാണ് സാധ്യത. ജൂണിൽ എൽപിഎയുടെ 101% മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും, തുടര്‍ന്ന് ഇത് കുറയും. ജൂലൈ-95%, ഓഗസ്ത്-92%, സെപ്തംബര്‍-89% എന്നിങ്ങനെ മഴ ലഭിക്കാനാണ് സാധ്യത.

ജൂണിനുശേഷം എൽ നിനോ സാഹചര്യങ്ങൾ വേഗത്തിൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൈമെറ്റ് വെതറിലെ മഹേഷ് പലാവത് പറഞ്ഞു. സ്കൈമെറ്റിന്റെ പ്രവചനത്തെക്കുറിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ മാസം തന്നെ കാലാവസ്ഥ വകുപ്പിന്റെ മണ്‍സൂണ്‍ പ്രവചനവും പ്രതീക്ഷിക്കാം.

Also Read: Kerala Weather Update: ചൂട് കൂടുന്നു… മഴയുണ്ടാകുമോ?; സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ്

കനത്ത തിരിച്ചടി

മണ്‍സൂണ്‍ കുറയുന്നത് കനത്ത ആഘാതങ്ങള്‍ക്ക് കാരണമാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി കാലവര്‍ഷത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ കൃഷിഭൂമിയുടെ 51%, അതായത് ഉൽപാദനത്തിന്റെ 40%, മഴയെ ആശ്രയിച്ചാണെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഴ കുറഞ്ഞാല്‍ അത് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കും. തല്‍ഫലമായി ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരും.

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി